loader image
കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്; സർക്കാർ സർവീസിലേക്കുള്ള പുതിയ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്; സർക്കാർ സർവീസിലേക്കുള്ള പുതിയ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി നൽകുന്ന പദ്ധതിയുടെ ഭാഗമായി 12 പേരുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. 2015, 2016 കലണ്ടർ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നോൺ ജോയിനിങ് ഒഴിവുകൾ നികത്തുന്നതിലേക്കായാണ് ഇപ്പോൾ സെലക്ട് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. കായികതാരങ്ങളെ സർക്കാർ സർവീസിന്റെ ഭാഗമാക്കുന്ന സ്പോർട്സ് ക്വോട്ട നിയമന നടപടികളുടെ തുടർച്ചയായാണിത്.

ഉദ്യോഗാർഥികൾക്ക് സ്പോർട്സ് കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sportscouncil.kerala.gov.in വഴിയോ പി.ആർ.ഡി വെബ്സൈറ്റായ www.prd.kerala.gov.in വഴിയോ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. അർഹരായ കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ അവസരം നൽകുന്നതിലൂടെ കായിക മേഖലയ്ക്ക് വലിയ പ്രോത്സാഹനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

The post കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്; സർക്കാർ സർവീസിലേക്കുള്ള പുതിയ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു appeared first on Express Kerala.

Spread the love
See also  റെക്കോർഡുകൾ തകർത്ത് പൊന്നിന്റെ കുതിപ്പ്; പവന് ഇന്ന് വർധിച്ചത് 1400 രൂപ

New Report

Close