loader image
ബോക്സ് ഓഫീസ് തകർക്കാൻ ലാലേട്ടനും ഷാരൂഖും; ‘ജയിലർ 2’വിൽ വമ്പൻ കാമിയോകൾ!

ബോക്സ് ഓഫീസ് തകർക്കാൻ ലാലേട്ടനും ഷാരൂഖും; ‘ജയിലർ 2’വിൽ വമ്പൻ കാമിയോകൾ!

ന്ത്യൻ സിനിമയിലെ രണ്ട് വമ്പൻ താരങ്ങളായ രജനികാന്തും ഷാരൂഖ് ഖാനും ഒന്നിക്കുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ വിൽ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ ഷാരൂഖ് ജോയിൻ ചെയ്യുമെന്നും ഏകദേശം ഒരാഴ്ചത്തോളം നീളുന്ന ചിത്രീകരണമാണ് അദ്ദേഹത്തിന്റേതെന്നും തമിഴ് സിനിമ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ നടൻ മിഥുൻ ചക്രവർത്തി ഒരു അഭിമുഖത്തിൽ നൽകിയ സൂചനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ അണിയറപ്രവർത്തകർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ആദ്യ ഭാഗത്തിലെന്നപോലെ വമ്പൻ താരനിരയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്: ഒന്നാം ഭാഗത്തിൽ തരംഗം സൃഷ്ടിച്ച ‘മാത്യു’ എന്ന കഥാപാത്രമായി മോഹൻലാൽ വീണ്ടും എത്തും. കൂടാതെ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2027-ൽ തിയേറ്ററുകളിലെത്തും.

See also  പഠനത്തോടൊപ്പം 40,000 രൂപ വരെ വരുമാനം; ഡിജിറ്റൽ സർവകലാശാലയുടെ വേറിട്ട മാതൃകയുമായി വാർഷികാഘോഷം

Also Read: മറാഠാ വീര്യം വെള്ളിത്തിരയിലേക്ക്; ‘രാജ ശിവാജി’ ഫസ്റ്റ് ലുക്ക് പുറത്ത്! സംവിധാനവും നായകനും റിതേഷ്

നെൽസൺ സംവിധാനം ചെയ്യുന്ന കമൽഹാസൻ-രജനികാന്ത് ചിത്രത്തിന്റെ പ്രൊമോയുമായി ബന്ധപ്പെട്ടതാണ്. നാളെ ഉച്ചയ്ക്ക് 12.07-ന് ഈ ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങും. റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. ജയിലർ, ജയിലർ 2 എന്നീ സിനിമകൾക്ക് ശേഷം രജനിയും നെൽസണും ഒന്നിക്കുന്ന സിനിമയാകും ഇത്

The post ബോക്സ് ഓഫീസ് തകർക്കാൻ ലാലേട്ടനും ഷാരൂഖും; ‘ജയിലർ 2’വിൽ വമ്പൻ കാമിയോകൾ! appeared first on Express Kerala.

Spread the love

New Report

Close