loader image
ആലപ്പുഴ ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ഫെബ്രുവരി 25, 26 തീയതികളിൽ; ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക

ആലപ്പുഴ ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ഫെബ്രുവരി 25, 26 തീയതികളിൽ; ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക

ആലപ്പുഴ: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ് – മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 599/2024) തസ്തികയിലേക്കുള്ള രണ്ടാം ഘട്ട അഭിമുഖം പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ 18-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായാണ് അഭിമുഖം നടത്തുന്നത്.

അഭിമുഖ വിവരങ്ങൾ

തീയതി: 2026 ഫെബ്രുവരി 25, 26.

സമയം: രാവിലെ 9.30, ഉച്ചയ്ക്ക് 12.00

സ്ഥലം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ആലപ്പുഴ ജില്ലാ ഓഫീസ്.

Also Read: കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്; സർക്കാർ സർവീസിലേക്കുള്ള പുതിയ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കാൻ

ഉദ്യോഗാർത്ഥികൾക്കുള്ള ഔദ്യോഗിക അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാണ്.

രേഖകൾ: വ്യക്തിവിവരക്കുറിപ്പ്, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.

ഹെൽപ്പ് ലൈൻ: അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 0477 2264134.

വെബ്‌സൈറ്റ്: കൂടുതൽ വിവരങ്ങൾക്ക് പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കുക.

See also  പകൽ പാർലർ ഉടമ, രാത്രിയിൽ ‘മാഡം സെഹർ’; ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ വനിതാ ഡോൺ പിടിയിൽ

The post ആലപ്പുഴ ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ഫെബ്രുവരി 25, 26 തീയതികളിൽ; ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക appeared first on Express Kerala.

Spread the love

New Report

Close