loader image
ഞാൻ ഇവിടെത്തന്നെയുണ്ട്, ഭയന്നോടില്ല; യൂത്ത് കോൺഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി വീണാ ജോർജ്

ഞാൻ ഇവിടെത്തന്നെയുണ്ട്, ഭയന്നോടില്ല; യൂത്ത് കോൺഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി വീണാ ജോർജ്

ലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവിനെച്ചൊല്ലി യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിലെ തന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രതിഷേധങ്ങളെ ഭയന്നോടുന്ന ആളല്ല താനെന്നും പത്തനംതിട്ട ടൗണിൽ തന്നെ താനുണ്ടാകുമെന്നും പറഞ്ഞ മന്ത്രി, വണ്ടാനം വിഷയത്തിൽ ചട്ടപ്രകാരം ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തുകഴിഞ്ഞുവെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയണമെന്നും ആവശ്യപ്പെട്ടു. പോലീസ് അകമ്പടിയോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ മന്ത്രി, തനിക്ക് പ്രത്യേക സുരക്ഷയുടെ ആവശ്യമില്ലെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടെയുണ്ടാകുമെന്നും വ്യക്തമാക്കി.

Also Read: കേരളത്തിൽ വേനൽമഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, 25 വരെ മഴ തുടരും

സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളെ തകർക്കാനും സ്വകാര്യ ആശുപത്രി കുത്തകകളെ സഹായിക്കാനുമാണ് യൂത്ത് കോൺഗ്രസ് സമരം ചെയ്യുന്നതെന്ന് മന്ത്രി ആരോപിച്ചു. സ്വകാര്യ ആശുപത്രികൾക്കെതിരെ നൂറുകണക്കിന് പരാതികൾ ലഭിക്കുമ്പോൾ മിണ്ടാത്തവരാണ് സർക്കാർ മേഖലയിലെ വികസനങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജിൽ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പോലും അന്വേഷണം നടത്തി നടപടിയെടുത്ത സർക്കാർ നിലപാട് മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എത്ര വർഷം മുൻപത്തെ വീഴ്ചയാണെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നതിന്റെ തെളിവാണ് വണ്ടാനത്തെ നടപടിയെന്നും ഇതിൽ കൂടുതൽ എന്ത് വേണമെന്നുമാണ് മന്ത്രിയുടെ ചോദ്യം.

See also  ഇവി ബാറ്ററി 100% ചാർജ് ചെയ്യുന്നത് അപകടമാണോ? 80% നിയമത്തിന് പിന്നിലെ ശാസ്ത്രം

The post ഞാൻ ഇവിടെത്തന്നെയുണ്ട്, ഭയന്നോടില്ല; യൂത്ത് കോൺഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി വീണാ ജോർജ് appeared first on Express Kerala.

Spread the love

New Report

Close