
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഇനി മോട്ടോർ വാഹന വകുപ്പ് പുതിയ തന്ത്രവുമായി രംഗത്ത്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഉദ്യോഗസ്ഥർ ഇനി മഫ്തിയിലും നിരത്തിലിറങ്ങും. യൂണിഫോം ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ കഴിയില്ലെന്നത് നിയമലംഘകർക്ക് എട്ടിന്റെ പണിയാകും. സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകാതെ ചീറിപ്പായുന്ന വാഹനങ്ങളെ പിടികൂടാനാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഈ കർശന നിർദ്ദേശം. തിരക്കേറിയ സമയങ്ങളിൽ സ്ക്വാഡുകളായി തിരിഞ്ഞാകും പരിശോധന.
നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ മഫ്തിയിലുള്ള ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തും. ഈ ഫോട്ടോകൾ ഉപയോഗിച്ച് ഇ-ചലാൻ തയ്യാറാക്കി ഉടമയുടെ മൊബൈൽ നമ്പറിലേക്ക് പിഴത്തുക സന്ദേശമായി അയക്കും. സീബ്രാ ലൈനിന് മുകളിലോ, ലൈനിൽ നിന്ന് ഒന്നര മീറ്റർ ദൂരപരിധി പാലിക്കാതെയും വാഹനം നിർത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ വാഹനം ഓടിച്ചയാളെ വയോധിക തടഞ്ഞ സംഭവം വലിയ ചർച്ചയായിരുന്നു.
The post കാക്കി കണ്ട് ഇനി വണ്ടി ഒതുക്കണ്ട; റോഡിൽ നിങ്ങളെ നിരീക്ഷിക്കാൻ എംവിഡി ‘മഫ്തി’യിലും! appeared first on Express Kerala.


