
കുവൈത്ത്: കുവൈത്തിലെ ജാബർ അൽ-അഹമ്മദ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച വാറ്റുചാരായം വിൽക്കുന്നതിനിടെ ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പോലീസ് കൈയോടെ പിടികൂടിയത്. നിയമവിരുദ്ധമായി മദ്യം നിർമ്മിച്ച് വൻ ലാഭത്തിൽ വിൽക്കുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. പ്രതിയെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തന്ത്രപരമായ നീക്കമാണ് നടത്തിയത്.
ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മദ്യം വാങ്ങാനെന്ന വ്യാജേന പ്രതിയെ സമീപിക്കുകയായിരുന്നു. മദ്യം കൈമാറാനായി നിശ്ചയിച്ച സ്ഥലത്ത് പ്രതി എത്തിയ ഉടൻ തന്നെ മറഞ്ഞിരുന്ന പോലീസ് സംഘം ഇയാളെ വളയുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് മദ്യം നിറച്ച 49 കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യകുപ്പികളും പ്രതിയെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയാതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
The post കുവൈത്തിൽ വാറ്റുചാരായ വേട്ട; 49 കുപ്പികളുമായി പ്രവാസി പിടിയിൽ appeared first on Express Kerala.


