loader image

യാര് ഹീറോ..? രജനീകാന്ത് -കമൽഹാസൻ ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്

ചെന്നൈ: രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്ത്. 47 വർഷങ്ങൾക്കു ശേഷമാണ് തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തുന്നത്. KH X RK റീ യൂണിയൻ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന പേര്. സ്റ്റൈലിഷ് ലുക്കിലാണ് ഇരുതാരങ്ങളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘യാര് ഹീറോ’ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

നെൽസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. ഇരുവരുടെയും രസകരമായ സംഭാഷണത്തിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. മൊത്തത്തിൽ ഒരു വിന്റേജ് വൈബാണ് ഗ്ലിംപ്‌സ് വീഡിയോ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. രാജീവ് മേനോനാണ് റെഡ് ജയൻ്റ് മൂവീസ് നിർമിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം.2027 പൊങ്കലിനായിരിക്കും സിനിമ തീയേറ്ററുകളിലെത്തുക എന്നാണ് റിപ്പോർട്ടുകൾ.

Spread the love
See also  നിരോധിച്ച നോട്ടുകളുടെ കൂമ്പാരം! ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ ഇക്കുറിയും പതിവ് തെറ്റിയില്ല; ആകെ കിട്ടിയത് 66 എണ്ണം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close