loader image
പരിയാരം മെഡിക്കൽ കോളേജിൽ യുവാവിന്റെ പരാക്രമം; ലേബർ റൂം അടിച്ചുതകർത്തു

പരിയാരം മെഡിക്കൽ കോളേജിൽ യുവാവിന്റെ പരാക്രമം; ലേബർ റൂം അടിച്ചുതകർത്തു

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് ലേബർ റൂം അടിച്ചുതകർത്തു. സംഭവത്തിൽ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശി റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ലേബർ റൂമിലെ വാതിലുകളും ഫർണിച്ചറുകളും തല്ലിത്തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ ആശുപത്രി സുരക്ഷാ ജീവനക്കാരും പോലീസും ചേർന്നാണ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്.

ഭാര്യയുടെ അനുമതിയില്ലാതെ അവരെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാഷിദിന്റെ പരാക്രമം. നഴ്സിങ് ഓഫീസറെ അസഭ്യം പറയുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത അക്രമത്തിൽ ഏകദേശം 15,000 രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. അക്രമത്തിനിടെ പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. നഴ്സിങ് ഓഫീസർ സനിലയുടെ പരാതിയിൽ കേസെടുത്ത പോലീസ് റാഷിദ് മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമാക്കി.

The post പരിയാരം മെഡിക്കൽ കോളേജിൽ യുവാവിന്റെ പരാക്രമം; ലേബർ റൂം അടിച്ചുതകർത്തു appeared first on Express Kerala.

Spread the love
See also  ഭാര്യയുടെ സ്വഭാവത്തിൽ സംശയം; 21-കാരിയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു

New Report

Close