loader image
യു.എ.ഇയിൽ തണുപ്പ് പടിയിറങ്ങുന്നു; ഇനി വരുന്നത് ചൂടേറിയ ദിനങ്ങൾ! ജാഗ്രതാ നിർദ്ദേശം

യു.എ.ഇയിൽ തണുപ്പ് പടിയിറങ്ങുന്നു; ഇനി വരുന്നത് ചൂടേറിയ ദിനങ്ങൾ! ജാഗ്രതാ നിർദ്ദേശം

യു.എ.ഇയിൽ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായും വരും ദിവസങ്ങളിൽ രാജ്യത്ത് താപനില വർധിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ പുലർച്ചെയും രാത്രിയിലും മാത്രമാണ് നേരിയ തണുപ്പ് അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ ചൂട് ക്രമേണ കൂടിവരികയാണ്. അന്തരീക്ഷം പൊതുവെ തെളിഞ്ഞതായിരിക്കുമെങ്കിലും രാത്രിയിലും പുലർച്ചെയും ഈർപ്പത്തിന്റെ അളവ് 90 ശതമാനം വരെ ഉയർന്നേക്കാം. ഇതിന്റെ ഫലമായി വരും ദിവസങ്ങളിൽ തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞോ മഞ്ഞുപുകയോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മൂടൽമഞ്ഞ് ശക്തമാകുന്നതോടെ പുലർച്ചെ സമയങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിച്ച് ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കടലിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെങ്കിലും പൊതുവെ കടൽ ശാന്തമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ശൈത്യം മാറി വേനലിലേക്ക് രാജ്യം മാറുന്ന ഈ ഘട്ടത്തിൽ ആരോഗ്യകാര്യങ്ങളിലും യാത്രകളിലും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശമുണ്ട്.

See also  ഇന്ത്യ പിന്നോട്ട്! ബുമ്രയും സിറാജും എവിടെ ? വിക്കറ്റ് വേട്ടക്കാരുടെ ആദ്യ പത്തിൽ ഈ താരം മാത്രം

The post യു.എ.ഇയിൽ തണുപ്പ് പടിയിറങ്ങുന്നു; ഇനി വരുന്നത് ചൂടേറിയ ദിനങ്ങൾ! ജാഗ്രതാ നിർദ്ദേശം appeared first on Express Kerala.

Spread the love

New Report

Close