ഭർത്താവ് ഒന്നു തല്ലിയാൽ ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആകില്ല! ഗുജറാത്ത് ഹൈക്കോടതി

ഭർത്താവ് ഒന്നു തല്ലിയാൽ ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആകില്ല! ഗുജറാത്ത് ഹൈക്കോടതി

ർത്താവ് ഒരിക്കൽ തല്ലുന്നത് ഐ.പി.സി 498എ പ്രകാരമുള്ള ക്രൂരതയായി കണക്കാക്കാനാവില്ലെന്നും, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ കൂടുതൽ ഗൗരവകരമായ തെളിവുകൾ വേണമെന്നും ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു. 1996-ൽ വൽസാഡിൽ 23-കാരിയായ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന് കീഴ്ക്കോടതി വിധിച്ച ഏഴുവർഷം തടവുശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഗീതാ ഗോപിയുടെ ഉത്തരവ്. തുടർച്ചയായ ശാരീരിക പീഡനമോ മാനസിക ക്രൂരതയോ മൂലം ജീവിതം അസഹനീയമായെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം (സെക്ഷൻ 306) നിലനിൽക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

രാത്രി വൈകി വീട്ടിലെത്തിയതിനെ ഭാര്യ ചോദ്യം ചെയ്തപ്പോൾ ഉണ്ടായ വഴക്കോ, സ്വന്തം വീട്ടിൽ കൂടുതൽ ദിവസം താമസിച്ചതിന്റെ പേരിൽ ഭർത്താവ് ഒരിക്കൽ കൈയേറ്റം ചെയ്തതോ അസാധാരണമായ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ദാമ്പത്യ ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള തർക്കങ്ങൾ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രേരണയായി വ്യാഖ്യാനിക്കാൻ കഴിയില്ല. മതിയായ തെളിവുകളുടെ അഭാവത്തിൽ, 2003-ൽ സെഷൻസ് കോടതി ശിക്ഷിച്ച പ്രതിയെ കുറ്റവിമുക്തനാക്കി കൊണ്ടാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്.

The post ഭർത്താവ് ഒന്നു തല്ലിയാൽ ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആകില്ല! ഗുജറാത്ത് ഹൈക്കോടതി appeared first on Express Kerala.

Spread the love
Scroll to Top