മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം, മൗനം വെടിയാതെ മുല്ലപ്പള്ളി രാമചന്ദ്രൻ

മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം, മൗനം വെടിയാതെ മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. മുല്ലപ്പള്ളി സ്ഥാനാർത്ഥിയാകുന്നത് മലബാറിൽ യുഡിഎഫിന് വലിയ രാഷ്ട്രീയ മേൽക്കൈ നൽകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിലേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിച്ചെങ്കിലും കൊയിലാണ്ടിയിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതായാണ് സൂചന.

മുതിർന്ന നേതാവ് എന്ന നിലയിലുള്ള സ്വാധീനവും ഈഴവ സമുദായത്തിനിടയിലുള്ള സ്വീകാര്യതയും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് സ്ക്രീനിംഗ് കമ്മിറ്റി വിലയിരുത്തുന്നു. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ താൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

Also Read:നിയമസഭാ തെരഞ്ഞെടുപ്പ്! ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് കോൺഗ്രസ് നേതൃത്വം. 40 മണ്ഡലങ്ങളിലെ പ്രാഥമിക പട്ടിക സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. സിറ്റിംഗ് എംഎൽഎമാരും സംവരണ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഉൾപ്പെടുന്ന ആദ്യ പട്ടിക അടുത്തയാഴ്ച പുറത്തിറങ്ങാനാണ് സാധ്യത.

The post മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം, മൗനം വെടിയാതെ മുല്ലപ്പള്ളി രാമചന്ദ്രൻ appeared first on Express Kerala.

Spread the love
Scroll to Top