loader image
വിവാഹത്തെച്ചൊല്ലി തർക്കം; യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി യുവാവിന്റെ ആക്രമണം

വിവാഹത്തെച്ചൊല്ലി തർക്കം; യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി യുവാവിന്റെ ആക്രമണം

ഗുരുഗ്രാമിൽ താമസിക്കുന്ന പത്തൊൻപതുകാരിയായ ബയോടെക്നോളജി വിദ്യാർത്ഥിനിയെ ലിവിംഗ് പങ്കാളി ക്രൂരമായി പീഡിപ്പിച്ചു. 2025 സെപ്റ്റംബറിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ശിവം എന്ന യുവാവിനൊപ്പം സെക്ടർ 69-ൽ താമസിച്ചു വരികയായിരുന്നു യുവതി. ഫെബ്രുവരി 19-ന് വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സാനിറ്റൈസർ ഒഴിച്ച് സ്വകാര്യഭാഗങ്ങളിൽ തീ കൊളുത്തുകയും, ലോഹക്കുപ്പിയും കത്തിയും ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. മൂന്ന് ദിവസത്തോളം തുടർച്ചയായി ക്രൂരമായ അക്രമങ്ങൾ നേരിടേണ്ടി വന്നതായും യുവതി വെളിപ്പെടുത്തി.

പരിക്കേറ്റ യുവതി നിലവിൽ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് വിവരം പുറത്തറിയുന്നത്. തന്റെ മകൾ പ്രതിയോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും, തന്നെ ഫോണിൽ വിളിച്ച് ജീവൻ രക്ഷിക്കണമെന്ന് മകൾ അപേക്ഷിച്ചതായും അമ്മ പറഞ്ഞു. കേസിൽ പ്രതിയായ ശിവമിനെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Also Read: പരിയാരം മെഡിക്കൽ കോളേജിൽ യുവാവിന്റെ പരാക്രമം; ലേബർ റൂം അടിച്ചുതകർത്തു

പ്രതിക്കെതിരെ കൊലപാതകശ്രമം, ബലാത്സംഗം എന്നീ വകുപ്പുകൾ കൂടി ചുമത്തണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വഞ്ചനാപരമായ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കൽ, ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെഡിക്കൽ റിപ്പോർട്ടുകളുടെയും വിശദമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ കൂടുതൽ കടുത്ത വകുപ്പുകൾ ചേർക്കുമെന്ന് ഗുരുഗ്രാം പോലീസ് അറിയിച്ചു.

See also  മുസ്ലീം സമുദായം സി.എച്ചിനോട് കടപ്പെട്ടിരിക്കുന്നു

The post വിവാഹത്തെച്ചൊല്ലി തർക്കം; യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി യുവാവിന്റെ ആക്രമണം appeared first on Express Kerala.

Spread the love

New Report

Close