
ചാവക്കാട്: സൂഫി ഇസ്ലാമിക് ബോർഡ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായി. ചാവക്കാട് ലൈറ്റ് ഹൗസ് തൊട്ടാപ്പ് കടപ്പുറത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം അബ്ദുല്ലക്കോയ ജിഫ്രി തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ത്യാഗം, സഹിഷ്ണുത, സ്നേഹം, സമഭാവന എന്നിവയിലൂന്നിയ റമദാനിന്റെ ആത്മീയ സന്ദേശം ഉൾക്കൊള്ളാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജാതിമത ചിന്തകൾക്കതീതമായി നിരവധി […]

