
അബുദാബി: വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി.)യിൽ വെച്ച് നടന്നു. വാടാനപ്പള്ളിയിൽ നിന്നുള്ള 200-ൽ അധികം പേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു. 45 വർഷങ്ങൾക്ക് മുമ്പ് പരേതനായ എം.എം. ദാവൂദ് ഹാജിയും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച വേവ്, അല്‍ നൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ലയിച്ച് യു.എ.ഇയിലെ പ്രതിനിധി സംഘടനയായി പ്രവർത്തിച്ചുവരികയാണ്. ജാതി-മത ഭേദമന്യേ വാടാനപ്പള്ളി പ്രദേശവാസികളുടെ സമഗ്ര ക്ഷേമത്തിനായി വേവിന്റെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം തന്നെ […]

