ഹനുമാനായി റിഷഭ് ഷെട്ടി; ഹംപിയിൽ ‘ജയ് ഹനുമാന്’ തുടക്കമായി

ഹനുമാനായി റിഷഭ് ഷെട്ടി; ഹംപിയിൽ ‘ജയ് ഹനുമാന്’ തുടക്കമായി

നുമാൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ ഔദ്യോഗികമായി തുടക്കം കുറിച്ചു. കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി ഭഗവാൻ ഹനുമാനായി വേഷമിടുന്ന ഈ ചിത്രം ഹംപിയിലെ അഞ്ജനാദ്രി ബേട്ടയിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ടി-സീരീസ് ആണ് അവതരിപ്പിക്കുന്നത്.

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ജയ് ഹനുമാനിൽ ഹനുമാൻ്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന ഹംപിയിൽ വെച്ച് തന്നെ തുടക്കം കുറിച്ചത് വലിയ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം കാണുന്നത്. പൂജ ചടങ്ങിൽ ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ക്ലാപ്പ്ബോർഡ് നൽകിയപ്പോൾ, ആദ്യ ഭാഗത്തിലെ നായകൻ തേജ സജ്ജ ഷോട്ട് സംവിധാനം ചെയ്തു. പ്രമുഖ വിതരണക്കാരൻ അനിൽ തടാനി ക്യാമറ ചലിപ്പിച്ചു. പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം വൈകാതെ തന്നെ റെഗുലർ ഷൂട്ടിംഗിലേക്ക് കടക്കും.

Also Read:വോയ്‌സ് ഓഫ് സത്യനാഥൻ വലിയൊരു ദുരന്തം; ദിലീപ് ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിർമ്മാതാവ് ബാദുഷ

ഭഗവാൻ ഹനുമാൻ ശ്രീരാമ വിഗ്രഹം കൈകളിൽ ചേർത്തപിടിച്ചിരിക്കുന്ന റിഷഭ് ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കലിയുഗ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ്മ ഇത് വിഭാവനം ചെയ്തിരിക്കുന്നത്. എം.എം. കീരവാണിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഐമാക്സ് ത്രീഡി (IMAX 3D) ഫോർമാറ്റിൽ ചിത്രീകരിക്കുന്ന സിനിമ മികച്ച സാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.

The post ഹനുമാനായി റിഷഭ് ഷെട്ടി; ഹംപിയിൽ ‘ജയ് ഹനുമാന്’ തുടക്കമായി appeared first on Express Kerala.

Spread the love
Scroll to Top