
ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പവർപ്ലേയിലെ പ്രകടനമാണ് തിരിച്ചടിയായതെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. 187 റൺസ് പിന്തുടരുമ്പോൾ പവർപ്ലേ ഓവറുകളിൽ തന്നെ ഇന്ത്യയ്ക്ക് മത്സരം നഷ്ടമായെന്നും വിക്കറ്റുകൾ തുടർച്ചയായി വീണത് വലിയ തിരിച്ചടിയായെന്നും സൂര്യ പറഞ്ഞു.
“180-185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ മാത്രം കളി ജയിക്കാൻ കഴിയില്ലെങ്കിലും, അവിടെ വിക്കറ്റുകൾ നഷ്ടമായാൽ പെട്ടെന്ന് തന്നെ കളി തോൽക്കാൻ സാധിക്കും. പവർപ്ലേയിൽ ഞങ്ങൾക്ക് പരാജയം സംഭവിച്ചു. പ്രതീക്ഷിച്ചതുപോലെ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ ഇതൊരു പാഠമാണ്, കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചുവരും,” സൂര്യകുമാർ വ്യക്തമാക്കി.
Also Read:എതിരാളികൾക്ക് പേടി കൂടും! അഭിഷേക് ശർമയുടെ ഫോം ഔട്ടിനെ അനുകൂലിച്ച് രവി ശാസ്ത്രി
അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിനാണ് പ്രോട്ടീസ് പട ഇന്ത്യയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 187 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.5 ഓവറിൽ 111 റൺസിന് പുറത്തായി. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. റൺസ് അടിസ്ഥാനത്തിൽ ടി20യിൽ ഇന്ത്യ വഴങ്ങുന്ന രണ്ടാമത്തെ വലിയ പരാജയം കൂടിയാണിത്.
The post പവർപ്ലേയിൽ കളി കൈവിട്ടു; ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയിൽ പ്രതികരിച്ച് സൂര്യകുമാർ യാദവ് appeared first on Express Kerala.


