loader image
വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണത്തിനിടെ വേദിയിലെ അച്ചടക്കമില്ലായ്മയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരസ്യമായി ക്ഷോഭിച്ചു. പ്രസംഗത്തിനിടെ വശങ്ങളിൽ നിന്ന് ബഹളം തുടർന്നതോടെ പലതവണ സംസാരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താക്കീതുകൾ നൽകിയിട്ടും തിരക്ക് നിയന്ത്രിക്കാതായതോടെ സ്റ്റേജിൽ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നിൽക്കാൻ അദ്ദേഹം കർശന നിർദ്ദേശം നൽകി. ഇതിനുശേഷമാണ് അദ്ദേഹം പ്രസംഗം തുടർന്നത്. നേരത്തെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിലെ തിരക്കും സമാനമായ രീതിയിൽ വിവാദമായിരുന്നു.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് സതീശൻ പ്രതികരിച്ചത്. ഇടുക്കിയിലെ ഭൂമി പ്രശ്നം കേസ് നടത്തി സർക്കാർ വഷളാക്കിയെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപാധിരഹിത പട്ടയം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. വന്യജീവി ആക്രമണം തടയാൻ ആധുനികവും പരമ്പരാഗതവുമായ രീതികൾ സംയോജിപ്പിക്കും. വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടായിരിക്കും മുന്നണി സ്വീകരിക്കുകയെന്നും, വോട്ട് ബാങ്കിന്റെ പേരിൽ വർഗീയത പറയുന്നവരോട് അത് കയ്യിൽ വെച്ചാൽ മതിയെന്ന് മുഖത്ത് നോക്കി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സി‌പി‌എമ്മിന് രക്തസാക്ഷികൾ ഉണ്ടാകുന്നത് ലോട്ടറി അടിക്കുന്നതുപോലെയാണെന്നും അത് പിരിവിനുള്ള അവസരമാക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

See also  കാത്തിരിപ്പിന് വിരാമം; ജെഇഇ മെയിൻ പേപ്പർ 2 അന്തിമ ഉത്തരസൂചിക പുറത്ത്, ലിങ്ക് ഇതാ

Also Read: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ശബരിമല വിഷയത്തിലും സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയും അദ്ദേഹം സംസാരിച്ചു. സി‌പി‌എം പ്രതിക്കൂട്ടിലായപ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ആവർത്തിച്ച അദ്ദേഹം, ഒരു പൗരന് ലഭിക്കേണ്ട പരിഗണന തന്ത്രിക്കും നൽകണമെന്ന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതും ഡാറ്റാ മോഷണവും അന്വേഷിക്കണമെന്നും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഉൾപ്പെടെയുള്ള സംഭവങ്ങളെ ‘ഒറ്റപ്പെട്ടത്’ എന്ന് പറഞ്ഞ് സർക്കാർ നിസ്സാരവൽക്കരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

The post വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ appeared first on Express Kerala.

Spread the love

New Report

Close