loader image
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് വിധി

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് വിധി

ബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് കൊല്ലം വിജിലൻസ് കോടതി വിധി പ്രസ്താവിക്കും. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ ഗൗരവം പരിഗണിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്ന ശങ്കരദാസ് കഴിഞ്ഞ ജനുവരി 14-നാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയും മുൻ ബോർഡ് അംഗവുമായ എൻ. വിജയകുമാർ നിലവിൽ റിമാൻഡിൽ തുടരുകയാണ്.

The post ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് വിധി appeared first on Express Kerala.

Spread the love
See also  ഒരു ദിവസം 2500 രൂപ വീതം, ആകെ 25 ലക്ഷം! സൂപ്പർ മാർക്കറ്റിൽ ജീവനക്കാരുടെ വൻ തട്ടിപ്പ്

New Report

Close