loader image
‘ടോക്സിക്’ കേരളത്തിലെത്തിക്കാൻ ഇ4 എന്റർടൈൻമെന്റ്; യഷ്-ഗീതു മോഹൻദാസ് ചിത്രം പാൻ വേൾഡ് റിലീസിന്!

‘ടോക്സിക്’ കേരളത്തിലെത്തിക്കാൻ ഇ4 എന്റർടൈൻമെന്റ്; യഷ്-ഗീതു മോഹൻദാസ് ചിത്രം പാൻ വേൾഡ് റിലീസിന്!

കെജിഎഫിന് ശേഷം സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷ് നായകനാകുന്ന ‘ടോക്സിക്’. മലയാളിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത് പ്രമുഖ വിതരണ കമ്പനിയായ ഇ4 എന്റർടൈൻമെന്റ്‌സ് ആണ്. അണിയറപ്രവർത്തകർ ഔദ്യോഗിക പോസ്റ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിക്കുന്നത്. കഥയുടെ ആഗോള സ്വഭാവം പരിഗണിച്ച് ഇതൊരു പാൻ വേൾഡ് സിനിമയായിട്ടാണ് ഒരുങ്ങുന്നത്. മറ്റ് ഇന്ത്യൻ ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് സീ മ്യൂസിക് കമ്പനി സ്വന്തമാക്കി. അടുത്ത കാലത്ത് ഈ മേഖലയിൽ നടന്ന ഏറ്റവും വലിയ ബിസിനസ്സുകളിൽ ഒന്നാണിത്. ഗീതു മോഹൻദാസിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്ഷനും വയലൻസിനും വലിയ പ്രാധാന്യമുള്ള ഒരു പക്കാ ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ ട്രീറ്റായിരിക്കും ടോക്സിക്.

Also Read: കൊച്ചിയിൽ നക്ഷത്രത്തിളക്കം; മികച്ച നടനുള്ള പുരസ്‌കാരം ആസിഫിനും ബേസിലിനും പങ്കുവെച്ച് മെഗാസ്റ്റാർ

See also  മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം, മൗനം വെടിയാതെ മുല്ലപ്പള്ളി രാമചന്ദ്രൻ

ചിത്രത്തിൽ അഞ്ച് പ്രമുഖ നായികമാരാണ് വേഷമിടുന്നത്. യഷ് ഇരട്ട വേഷത്തിലാണോ എത്തുന്നതെന്ന ചർച്ചകളും ടീസറിന് പിന്നാലെ സജീവമാണ്. ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ആക്ഷനും വയലൻസിനും വലിയ പ്രാധാന്യമുള്ള ഒന്നായിരിക്കുമെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. മാർച്ച് 19 ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യും.

The post ‘ടോക്സിക്’ കേരളത്തിലെത്തിക്കാൻ ഇ4 എന്റർടൈൻമെന്റ്; യഷ്-ഗീതു മോഹൻദാസ് ചിത്രം പാൻ വേൾഡ് റിലീസിന്! appeared first on Express Kerala.

Spread the love

New Report

Close