loader image
കാത്തിരിപ്പിന് അന്ത്യം? കേരളത്തിലെ എയിംസ് 2026-27 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ

കാത്തിരിപ്പിന് അന്ത്യം? കേരളത്തിലെ എയിംസ് 2026-27 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ

കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് അടുത്ത സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിക്കുമെന്ന് സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ പദ്ധതി ഉൾപ്പെടുത്തുന്നതിനായി ധനമന്ത്രാലയം നിർദ്ദേശം തേടിയിട്ടുണ്ട്. എയിംസിന് തത്വത്തിൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം നൽകിയ കത്തിന് മറുപടിയായി, 2026-27 സാമ്പത്തിക വർഷത്തെ പദ്ധതി നിർദ്ദേശങ്ങളിൽ ഇത് ഉൾപ്പെടുത്താൻ ധനമന്ത്രാലയം ആവശ്യപ്പെട്ടതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, എയിംസ് അനുവദിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ നിർണ്ണായക വാർത്ത പുറത്തുവരുന്നത്. കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തുമ്പോൾ, അടുത്ത സാമ്പത്തിക വർഷത്തോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതൊരു പ്രധാന ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.

Also Read: വെള്ളാപ്പള്ളിയുടേത് കേരളം ശീലിക്കാത്ത ‘വിദ്വേഷ രാഷ്ട്രീയം’, മുഖ്യമന്ത്രി അത് ശ്രദ്ധിക്കേണ്ടിയിരുന്നു; ജേക്കബ് ജോർജ്

എയിംസിനായി സംസ്ഥാന സർക്കാർ ഇതിനകം നാല് സ്ഥലങ്ങൾ കേന്ദ്രത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോട് കിനാലൂർ (154.43 ഏക്കർ), കോട്ടയം മെഡിക്കൽ കോളേജ് പരിസരം (194.85 ഏക്കർ), തിരുവനന്തപുരം കള്ളിക്കാട് (263.45 ഏക്കർ), എറണാകുളം തൃക്കാക്കര (123.5 ഏക്കർ) എന്നിവയാണ് പട്ടികയിലുള്ളത്. ഇതിൽ ഏത് സ്ഥലമായിരിക്കും കേന്ദ്രം തിരഞ്ഞെടുക്കുക എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ആരോഗ്യരംഗത്തെ ഈ വൻ കുതിച്ചുചാട്ടം.

See also  പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം

The post കാത്തിരിപ്പിന് അന്ത്യം? കേരളത്തിലെ എയിംസ് 2026-27 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ appeared first on Express Kerala.

Spread the love

New Report

Close