
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് തുന്നൽക്കടയിൽ വെച്ച് പതിനഞ്ചുകാരനെ പീഡിപ്പിച്ച ടൈലർക്ക് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 13 വർഷം കഠിനതടവും 17,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒഞ്ചിയം മുതുവടത്തൂർ സ്വദേശി സുധാകരൻ കെ.ടി.കെ എന്നയാളെയാണ് ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2023 നവംബർ 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നാദാപുരം റോഡിലുള്ള ശീതൾ ടൈലേഴ്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രതി, തന്റെ ടീഷർട്ട് ശരിയാക്കാൻ എത്തിയ വിദ്യാർത്ഥിയെ അളവെടുക്കാനെന്ന വ്യാജേന കടയ്ക്കുള്ളിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നു. സംഭവദിവസം തന്നെ വിദ്യാർത്ഥി ചോമ്പാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് ഇൻസ്പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
Also Read:ഇൻസ്റ്റഗ്രാം പ്രണയം കെണിയായി!ബെംഗളൂരുവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി
വിചാരണ വേളയിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 23 ഓളം നിർണ്ണായക രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
The post അളവെടുക്കാനെന്ന വ്യാജേന പതിനഞ്ചുകാരനെ പീഡിപ്പിച്ചു; ഒഞ്ചിയം സ്വദേശിക്ക് തടവും പിഴയും appeared first on Express Kerala.


