loader image
റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു! രോഗിയടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു! രോഗിയടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പൊള്ളലേറ്റ രോഗിയുമായി പുറപ്പെട്ട റെഡ് ബേർഡ് എയർവേയ്സിന്റെ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് ഏഴരയോടെ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ, നഴ്സ്, മറ്റ് ജീവനക്കാർ എന്നിവർക്കൊപ്പം ചികിത്സയ്ക്കായി കൊണ്ടുപോയ രോഗിയും മരണപ്പെട്ടു.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.

The post റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു! രോഗിയടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  നീറ്റ് പരീക്ഷയെഴുതാൻ നിർബന്ധിച്ചു; അച്ഛനെ വെടിവെച്ചുകൊന്ന് കഷ്ണങ്ങളാക്കി മകൻ

New Report

Close