loader image
‘ടോക്സിക്കി’ൽ സുദേവ് നായർ ‘കർമാടി’യാകുന്നു; യഷ് ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘ടോക്സിക്കി’ൽ സുദേവ് നായർ ‘കർമാടി’യാകുന്നു; യഷ് ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ടോക്സിക്കി’ലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോക്കിംഗ് സ്റ്റാർ യഷ് നായകനാകുന്ന ഈ വൻകിട ചിത്രത്തിൽ ‘കർമാടി’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് എത്തുന്നത്. 1940-കൾ മുതൽ 1970-കൾ വരെയുള്ള ഗോവയുടെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് മാഫിയയുടെ കഥ പറയുന്ന ഈ ചിത്രം സുദേവ് നായരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും. ജൂനിയർ എൻ.ടി.ആർ ചിത്രം ‘ദേവര’, പവൻ കല്യാണിന്റെ ‘ഒ.ജി’, ചിരഞ്ജീവി ചിത്രം ‘മന ശങ്കര വീര പ്രസാദ് ഗാരു’ എന്നീ തുടർച്ചയായ തെലുങ്ക് ഹിറ്റുകൾക്ക് ശേഷമാണ് സുദേവ് ‘ടോക്സിക്കി’ന്റെ ഭാഗമാകുന്നത്.

കെ.ജി.എഫിന് ശേഷം എത്തുന്ന യഷ് ഈ ചിത്രത്തിൽ ‘റായ’, ‘ടിക്കറ്റ്’ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചനകൾ. നയൻതാര, കിയാര അദ്വാനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. രവി ബസ്രൂർ സംഗീതം നിർവഹിക്കുന്ന ഈ ഡാർക്ക് ഫെയറി ടെയിൽ ഗീതു മോഹൻദാസിന്റെ റിയലിസ്റ്റിക് ശൈലിയും യഷിന്റെ മാസ്സ് പരിവേഷവും ഒത്തുചേരുന്ന ദൃശ്യവിസ്മയമായിരിക്കും. 2026 മാർച്ച് 19-നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

See also  സ്പാർക്ക് വിവരങ്ങൾ ചോർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി

The post ‘ടോക്സിക്കി’ൽ സുദേവ് നായർ ‘കർമാടി’യാകുന്നു; യഷ് ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് appeared first on Express Kerala.

Spread the love

New Report

Close