loader image
നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവിന്റെ സമ്മർദ്ദം; പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു

നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവിന്റെ സമ്മർദ്ദം; പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു

ഖ്‌നൗവിൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം സമ്മർദ്ദം ചെലുത്തിയതിൽ പ്രകോപിതനായി പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. വർധമാൻ പാത്തോളജി ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു ഡ്രമ്മിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ഡോക്ടറാകാൻ താൽപ്പര്യമില്ലാതിരുന്നിട്ടും പിതാവ് നിർബന്ധിച്ചതാണ് അക്ഷതിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ബി.കോം വിദ്യാർത്ഥിയായിരുന്ന അക്ഷത്, സംഭവദിവസം ഉണ്ടായ തർക്കത്തിനൊടുവിൽ പിതാവിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് മൃതദേഹം മുറിച്ച് ചില ഭാഗങ്ങൾ ഗ്രാമത്തിൽ ഉപേക്ഷിക്കുകയും ബാക്കിയുള്ളവ വീട്ടിനുള്ളിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 20 മുതൽ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. വീടിനുള്ളിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു.

The post നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവിന്റെ സമ്മർദ്ദം; പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു appeared first on Express Kerala.

See also  കയ്യിൽ പണമില്ലെങ്കിലും വാങ്ങിക്കൂട്ടുന്നു! ക്രെഡിറ്റ് കാർഡ് കടക്കെണി; അഞ്ചു വർഷത്തിനിടെ ഇരട്ടിയായി ഉപയോഗം
Spread the love

New Report

Close