പ്രായപൂർത്തിയാകാത്തവർക്ക് ബൈക്ക് നൽകുന്ന രക്ഷിതാക്കൾക്ക് ജയിൽശിക്ഷ; ദുബായ് പോലീസ് നടപടി കടുപ്പിക്കുന്നു

പ്രായപൂർത്തിയാകാത്തവർക്ക് ബൈക്ക് നൽകുന്ന രക്ഷിതാക്കൾക്ക് ജയിൽശിക്ഷ; ദുബായ് പോലീസ് നടപടി കടുപ്പിക്കുന്നു

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പൊതുനിരത്തിൽ ബൈക്ക് ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നിയമനടപടിയുമായി ദുബായ് പോലീസ്. കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്ക് വൻതുക പിഴ ചുമത്തുന്നതിനൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം മറ്റൊരു കുട്ടിയെ പിന്നിലിരുത്തി സാഹസികമായി ബൈക്കോടിച്ച കുട്ടിയുടെ രക്ഷിതാവിനെതിരെ പോലീസ് നടപടിയെടുത്തിരുന്നു. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കിൽ 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) പിഴയടക്കണമെന്നാണ് പോലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ശിക്ഷയിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കാരണമായി അംഗീകരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ദുബായ് പോലീസിന്റെ ടോൾ ഫ്രീ നമ്പറിലൂടെയോ മൊബൈൽ ആപ്പിലൂടെയോ വിവരം അറിയിക്കാവുന്നതാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ഇത്തരം കർശനമായ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.

The post പ്രായപൂർത്തിയാകാത്തവർക്ക് ബൈക്ക് നൽകുന്ന രക്ഷിതാക്കൾക്ക് ജയിൽശിക്ഷ; ദുബായ് പോലീസ് നടപടി കടുപ്പിക്കുന്നു appeared first on Express Kerala.

Spread the love
Scroll to Top