loader image
സ്കൂൾ ബസുകൾ കത്തിയ സംഭവം; തെളിവില്ലെന്ന് പോലീസ്, ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്

സ്കൂൾ ബസുകൾ കത്തിയ സംഭവം; തെളിവില്ലെന്ന് പോലീസ്, ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ബസുകൾ കത്തിനശിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ബസുകൾ മനപ്പൂർവം കത്തിച്ചതാണെന്ന വാദത്തിന് നിലവിൽ തെളിവുകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ തെളിവുകൾക്കായി ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകളാണ് തീപിടുത്തത്തിൽ പൂർണ്ണമായും നശിച്ചത്. ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ സംശയിക്കുന്നുണ്ട്. ട്രാവലർ ബസുകൾക്കിടയിലേക്ക് ഇടിച്ചുകയറ്റിയ നിലയിൽ കണ്ടെത്തിയതാണ് ഈ സംശയത്തിന് ബലമേകുന്നത്. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഫോറൻസിക് റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

The post സ്കൂൾ ബസുകൾ കത്തിയ സംഭവം; തെളിവില്ലെന്ന് പോലീസ്, ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ് appeared first on Express Kerala.

See also  ‘പരിസ്ഥിതി സൗഹൃദ വികസനം കേരളത്തിന്റെ മാതൃക’; മുഖ്യമന്ത്രി
Spread the love

New Report

Close