loader image
കൗൺസിലിംഗിനെത്തിയ പെൺകുട്ടിയോട് അതിക്രമം; മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയോട് അതിക്രമം; മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ: കൗൺസിലിംഗിനെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിലായി. മുഴക്കുന്ന് എടത്തൊട്ടി സ്വദേശിയും ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് പിടികൂടിയത്. നാല് മാസം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു ഇയാൾ. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി നിരവധി ബോധവൽക്കരണ ക്ലാസുകളും കൗൺസിലിംഗും നയിച്ചിരുന്ന വ്യക്തിയാണ് പ്രതി.

The post കൗൺസിലിംഗിനെത്തിയ പെൺകുട്ടിയോട് അതിക്രമം; മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  വേനൽച്ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചികയും ഉയരുന്നു! സംസ്ഥാനത്ത് ജാഗ്രതാനിർദ്ദേശം

New Report

Close