loader image
പരപ്പനങ്ങാടിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ; പ്രതി മുൻപും സമാന കേസുകളിൽ പ്രതി

പരപ്പനങ്ങാടിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ; പ്രതി മുൻപും സമാന കേസുകളിൽ പ്രതി

മലപ്പുറം: പരപ്പനങ്ങാടിയിൽ പ്രായപ്പൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പോലീസിന്റെ പിടിയിലായി. ഇരിമ്പിളിയം സ്വദേശി ഷൗക്കത്തലി (34) ആണ് പരപ്പനങ്ങാടി പോലീസിന്റെ അറസ്റ്റിലായത്. മറ്റൊരു ആൺകുട്ടിയെ കൂടി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലായത്.

അറസ്റ്റിലായ ഷൗക്കത്തലി മുൻപും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മേലാറ്റൂർ, പട്ടാമ്പി പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിലവിൽ മൂന്നോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് വീണ്ടും സമാനമായ കുറ്റകൃത്യം ആവർത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

The post പരപ്പനങ്ങാടിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ; പ്രതി മുൻപും സമാന കേസുകളിൽ പ്രതി appeared first on Express Kerala.

Spread the love
See also  ഇനി അമേരിക്കയെ ഭയപ്പെടുത്തുക ചൈനയുടെ ഈ നിശബ്ദ രാക്ഷസന്മാർ!

New Report

Close