loader image
‘തിലക് വിരാട് കോഹ്‌ലിയെപ്പോലെ കളിക്കണം’; യുവതാരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

‘തിലക് വിരാട് കോഹ്‌ലിയെപ്പോലെ കളിക്കണം’; യുവതാരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ടി20 ലോകകപ്പിൽ ബാറ്റിംഗിൽ താളം കണ്ടെത്താൻ കഷ്ടപ്പെടുന്ന യുവതാരം തിലക് വർമയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. ടൂർണമെന്റിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 107 റൺസ് മാത്രമാണ് തിലകിന് നേടാനായത്. സ്‌ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമർശനങ്ങൾ ഭയന്ന് സ്വന്തം സ്വാഭാവിക ശൈലി മാറ്റാൻ ശ്രമിക്കരുതെന്ന് കൈഫ് താരത്തെ ഓർമ്മിപ്പിച്ചു.

ദക്ഷിണഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ മാർക്കോ യാൻസനെ ക്രീസ് വിട്ടിറങ്ങി അടിക്കാൻ ശ്രമിച്ച് പുറത്തായ തിലകിന്റെ ബാറ്റിംഗ് രീതിയെ സുനിൽ ഗവാസ്കർ നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൈഫും തന്റെ നിലപാട് വ്യക്തമാക്കിയത്. തിലക് വർമയ്ക്ക് കളിക്കാൻ തനതായ ഒരു ശൈലിയുണ്ടെന്നും വിരാട് കോഹ്‌ലി നങ്കൂരമിട്ട് കളിക്കുന്നത് പോലെയാണ് തിലക് ബാറ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള പുറത്തുനിന്നുള്ള സംസാരങ്ങൾ കേട്ട് സമ്മർദ്ദത്തിലാകരുത്. തുടക്കത്തിൽ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിൽ കളിച്ചാലും പിന്നീട് അത് പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

See also  “ഭയ്യ പോയി, ഇനി ദീദിയുടെ ഊഴം”; മമതയ്ക്കും കെജ്‌രിവാളിനുമെതിരെ ആഞ്ഞടിച്ച് ബിജെപി

Also Read: റൺമല തീർത്ത് വമ്പന്മാർ; ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന 10 സ്കോറുകൾ ഇതാ…

ടീമിൽ അടിച്ചുതകർക്കാൻ ഒരുപാട് താരങ്ങളുണ്ടെങ്കിലും കളി അവസാനം വരെ കൊണ്ടുപോകാൻ ഒരാൾ അത്യാവശ്യമാണെന്ന് കൈഫ് ചൂണ്ടിക്കാട്ടി. അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ വമ്പൻ ഹിറ്റർമാർക്കിടയിൽ തിലക് ഒരു ‘ചേസ് മാസ്റ്റർ’ ആകാനാണ് ശ്രമിക്കേണ്ടത്. 20-ാം ഓവർ വരെ ക്രീസിൽ നിൽക്കാൻ ശീലിച്ചാൽ മാത്രമേ ടീമിന് അത് ഗുണകരമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ തിലക് വർമ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്. സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ വിജയം അനിവാര്യമാണ്.

The post ‘തിലക് വിരാട് കോഹ്‌ലിയെപ്പോലെ കളിക്കണം’; യുവതാരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ് appeared first on Express Kerala.

Spread the love

New Report

Close