loader image
സ്വപ്നങ്ങൾ വേട്ടയാടാറുണ്ടോ? ജിത്തു ജോസഫിന്റെ ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ഫെബ്രുവരി 27 മുതൽ!

സ്വപ്നങ്ങൾ വേട്ടയാടാറുണ്ടോ? ജിത്തു ജോസഫിന്റെ ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ഫെബ്രുവരി 27 മുതൽ!

ദൃശ്യം 3’നായി കാത്തിരിക്കുന്ന മലയാളികൾക്ക് മുൻപിലേക്ക് മറ്റൊരു സസ്പെൻസ് ത്രില്ലറുമായി എത്തുകയാണ് ജിത്തു ജോസഫ്. ഇത്തവണ ഷോറണ്ണറുടെ കുപ്പായമണിഞ്ഞാണ് അദ്ദേഹം എത്തുന്നത്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ എന്ന വെബ് സീരീസിന്റെ റീൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. “നിങ്ങൾ സ്വപ്നം കാണാറുണ്ടോ?” എന്ന ചോദ്യവുമായാണ് ജിത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഭീതിതമായ സ്വപ്നങ്ങളും, പച്ചക്കണ്ണുകളുള്ള ഒരാൾ തന്നെ പിന്തുടരുന്നു എന്ന തോന്നലും വേട്ടയാടുന്ന റോസ്‌ലിൻ എന്ന പെൺകുട്ടിയുടെ കഥയാണിത്. മാതാപിതാക്കൾ ഇതൊക്കെ നിസ്സാരമായി തള്ളിക്കളയുന്നുണ്ടെങ്കിലും, അവൾ ഭയപ്പെട്ടിരുന്ന ആ അപരിചിതൻ അവരുടെ വീട്ടിലെ അതിഥിയായി എത്തുന്നതോടെ കഥ മാറുന്നു. തുടർന്നുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് സീരീസ് ചർച്ച ചെയ്യുന്നത്.
മൂത്തോൻ താരം സഞ്ജന ദീപു ടൈറ്റിൽ കഥാപാത്രമായ റോസ്‌ലിനെ അവതരിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷം മീനയും വിനീതും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹക്കിം ഷാജഹാൻ, അനീഷ്മ അനിൽകുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Read: ‘കണ്ടും മിണ്ടിയും ഇരുവർ’; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ ഇന്റർവ്യൂ ചെയ്ത് മോഹൻലാൽ, ടീസർ ഉടൻ!

See also  ഇംഗ്ലണ്ടിനോട് തോറ്റു, പാകിസ്ഥാൻ പുറത്തേക്കോ? സെമിയിലെത്താൻ ഇനി അത്ഭുതങ്ങൾ സംഭവിക്കണം

സുമേഷ് നന്ദകുമാറാണ് റോസ്ലിന്റെ സംവിധായകൻ. ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും റോസ്‌ലിന് ഉണ്ട്. ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാകും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സീരീസ് കാണാം. ‘കേരള ക്രൈം ഫയൽസ്’, ‘1000 ബേബീസ്’ തുടങ്ങിയ ഹിറ്റ് സീരീസുകൾക്ക് ശേഷം ജിയോ ഹോട്ട്‌സ്റ്റാർ അവതരിപ്പിക്കുന്ന മികച്ച ദൃശ്യവിരുന്നായിരിക്കും ‘റോസ്‌ലിൻ’ എന്നാണ് വിലയിരുത്തപ്പെടുന്നത്.

The post സ്വപ്നങ്ങൾ വേട്ടയാടാറുണ്ടോ? ജിത്തു ജോസഫിന്റെ ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ഫെബ്രുവരി 27 മുതൽ! appeared first on Express Kerala.

Spread the love

New Report

Close