
വൈക്കം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ (68), മകൻ സുനിൽ (49) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാനായി അയൽവാസിയായ സ്ത്രീ തങ്കമ്മയെ വിളിക്കാനായി വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ വൈക്കം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളിൽ നിന്നും ഏതാനും വരികൾ മാത്രമുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സുനിലും തങ്കമ്മയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. തങ്കമ്മയുടെ മൂത്തമകൻ അനിൽ ചെമ്പിലാണ് താമസം. മുൻപ് ക്ഷേത്രങ്ങളിൽ പൂക്കൾ എത്തിച്ചിരുന്ന സുനിൽ, ഡ്രൈവറായും ജോലി ചെയ്തിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
The post വൈക്കം ഉദയനാപുരത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.



