
ഡൽഹി: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് ഡൽഹിയിൽ നിന്ന് പുറപ്പെടുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി മോദിക്ക് സ്വീകരണം നൽകും.
പ്രധാനമന്ത്രി നെതന്യാഹുവുമായി മോദി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ട് മണിക്ക് ഇസ്രയേൽ പാർലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പ്രതിരോധം, സുരക്ഷാ സഹകരണം, സൈനികം, വ്യാപാര മേഖലകളിൽ നിർണ്ണായകമായ പല കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. നെതന്യാഹുവുമായി ഭിന്നതയുണ്ടെങ്കിലും മോദിയുടെ സന്ദർശനത്തെ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്തു. ഇസ്രയേലിൻ്റെ യഥാർത്ഥ സുഹൃത്താണ് മോദി എന്ന് വിശേഷിപ്പിച്ച ലാപിഡ്, ആവേശത്തോടെയാണ് രാജ്യം അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നും എക്സിൽ കുറിച്ചു.
The post പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ രംഗത്ത് നിർണ്ണായക കരാറുകൾ ഒപ്പിടും appeared first on Express Kerala.



