loader image
ദേശീയ-വിമോചന ദിനങ്ങളുടെ ഇരട്ടിമധുരത്തിൽ കുവൈത്ത്!

ദേശീയ-വിമോചന ദിനങ്ങളുടെ ഇരട്ടിമധുരത്തിൽ കുവൈത്ത്!

കുവൈത്ത് 65-ാമത് ദേശീയ ദിനത്തിന്റെയും 35-ാമത് വിമോചന ദിനത്തിന്റെയും നിറവിൽ. ഫെബ്രുവരി 25, 26 തീയതികളിലായി രാജ്യമുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യം ബയാൻ കൊട്ടാരത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ദേശീയ പതാക ഉയർത്തിയതോടെയാണ് രാജ്യത്ത് ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്. ഇത്തവണ ദേശീയ ദിനാഘോഷങ്ങൾ റമദാൻ മാസത്തിലാണ് വന്നെത്തിയിരിക്കുന്നത് എന്നത് ഈ വർഷത്തെ ചടങ്ങുകൾക്ക് സവിശേഷമായ ഒരു അന്തരീക്ഷം നൽകുന്നു.

1961 ജൂൺ 19-നാണ് കുവൈത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. ആധുനിക കുവൈത്തിന്റെ ശിൽപ്പി എന്നറിയപ്പെടുന്ന 11-ാമത് അമീർ ശൈഖ് അബ്ദുള്ള അൽ സാലിം അൽ സബാഹിന്റെ സ്ഥാനാരോഹണ ദിനത്തോടുള്ള ബഹുമാനസൂചകമായാണ് ഫെബ്രുവരി 25 ദേശീയ ദിനമായി തിരഞ്ഞെടുത്തത്. ഇതിനോടൊപ്പം തന്നെ 1991-ൽ ഇറാഖ് അധിനിവേശത്തിൽ നിന്ന് രാജ്യം മുക്തി നേടിയതിന്റെ ഓർമ്മ പുതുക്കി ഫെബ്രുവരി 26-ന് വിമോചന ദിനവും കുവൈത്ത് ആഘോഷിക്കുന്നു. വർണ്ണാഭമായ ചടങ്ങുകളും വെടിക്കെട്ടുകളും കലാപരിപാടികളുമായി കുവൈത്ത് നഗരവീഥികൾ സജീവമാണ്.

See also  റമദാൻ മാസത്തിലെ ഭിക്ഷാടന തട്ടിപ്പുകൾ! ജാഗ്രത നിർദ്ദേശവുമായി ദുബായ് പോലീസ്

The post ദേശീയ-വിമോചന ദിനങ്ങളുടെ ഇരട്ടിമധുരത്തിൽ കുവൈത്ത്! appeared first on Express Kerala.

Spread the love

New Report

Close