loader image
വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് വീണ്ടും അപകടം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നു വീണത്. അപകടസമയത്ത് താമസക്കാർ ആരും സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

വലിയങ്ങാടിയിലെ പ്രധാന വ്യാപാര കേന്ദ്രത്തിന് സമീപമുള്ള വാടി ലൈനിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. സ്ലാബ് അടർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് പതിക്കുകയായിരുന്നു. ഇരുപതിലധികം തൊഴിലാളികൾ താമസിക്കുന്ന ഈ കെട്ടിടം ഏറെ അപകടാവസ്ഥയിലായിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞ തിങ്കളാഴ്ച വലിയങ്ങാടിയിൽ സമാനമായ രീതിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് നാലുപേർ മരിച്ചിരുന്നു. ഈ നടുക്കം മാറുന്നതിന് മുൻപേയാണ് മറ്റൊരു കെട്ടിടം കൂടി തകർന്നു വീണിരിക്കുന്നത്. നഗരത്തിലെ പഴയ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവങ്ങൾ ഉയർത്തുന്നത്.

The post വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം appeared first on Express Kerala.

Spread the love
See also  “മന്ത്രിയുടെ കഴുത്തിന് പിടിച്ച് തള്ളി”; കെഎസ്‌യു അക്രമം അപലപനീയമെന്ന് സ്പീക്കർ എ.എൻ. ഷംസീർ

New Report

Close