loader image
“ഐ ലവ് യു എന്ന് പറഞ്ഞു, ടെൻഷൻ കാരണം ഐ ലവ് യു ടൂ എന്ന് മറുപടിയും”; വൈറലായി ബേസിലിന്റെ പ്രസംഗം!

“ഐ ലവ് യു എന്ന് പറഞ്ഞു, ടെൻഷൻ കാരണം ഐ ലവ് യു ടൂ എന്ന് മറുപടിയും”; വൈറലായി ബേസിലിന്റെ പ്രസംഗം!

ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച അവാർഡ് വേദിയിൽ തനതായ ശൈലിയിലുള്ള പ്രസംഗത്തിലൂടെ താരമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ബേസിൽ ജോസഫ്. ‘പൊൻമാൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ബോളിവുഡ് പ്രമുഖരെ സാക്ഷിയാക്കി ബേസിലിന്റെ രസകരമായ പ്രസംഗം.

ബോളിവുഡിലെ ഇതിഹാസ സംവിധായകരായ രാജ്കുമാർ ഹിരാനിയിൽ നിന്നും വിധു വിനോദ് ചോപ്രയിൽ നിന്നുമാണ് ബേസിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്. “ഒരു സംവിധായകനായി കരിയർ തുടങ്ങിയ എനിക്ക് അഭിനയത്തിന് പുരസ്‌കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് നല്ല ടെൻഷനുണ്ട്. ഈ കോസ്റ്റ്യൂം ആ ടെൻഷൻ ഇരട്ടിയാക്കി,” എന്ന് പറഞ്ഞുകൊണ്ടാണ് ബേസിൽ തുടങ്ങിയത്.

Also Read: ആമോസ് അലക്സാണ്ടർ ഒടിടിയിലെത്തി!

വേദിയിലേക്ക് വരുമ്പോൾ തനിക്കുണ്ടായ ഒരു അബദ്ധവും ബേസിൽ തുറന്നുപറഞ്ഞു. “കാണാൻ നന്നായിട്ടുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ തിരിച്ച് ‘യു ആർ ലുക്കിങ് ഗുഡ് ടൂ’ എന്ന് പറയണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. എന്നാൽ ഹാളിലേക്ക് കയറിയപ്പോൾ ഒരു നടി എന്നെ കണ്ടതും ‘ബേസിൽ ഐ ലവ് യു’ എന്ന് പറഞ്ഞു. ടെൻഷൻ കാരണം കേട്ട പാതി ഞാൻ ‘ഐ ലവ് യു ടൂ’ എന്ന് മറുപടി കൊടുത്തു. പെട്ടെന്ന് തന്നെ അത് തിരുത്തി താങ്ക് യു എന്ന് പറഞ്ഞു. അത്രയ്ക്കും നെർവസായാണ് ഞാൻ ഇവിടെ നിൽക്കുന്നത്,” ബേസിൽ പറഞ്ഞത് ചിരിയോടെയാണ് സദസ്സ് ഏറ്റെടുത്തത്.

See also  കണ്ണൂരിലേത് രാഷ്ട്രീയമല്ല, ശുദ്ധമായ ആഭാസം; കോൺഗ്രസ് അണികളെ കയറൂരി വിടുന്നുവെന്ന് സജി ചെറിയാൻ

തന്റെ സംവിധാന ജീവിതത്തെ രാജ്കുമാർ ഹിരാനിയുടെ സിനിമകൾ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും ബേസിൽ പറഞ്ഞു. ഹിരാനിയുടെ ഓഫീസിലെ ചുവരിൽ എഴുതിവെച്ച ‘LCD’ (Laugh, Cry, Drama) എന്ന ഫോർമുല താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും അത് തന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ബേസിൽ കൂട്ടിച്ചേർത്തു.

The post “ഐ ലവ് യു എന്ന് പറഞ്ഞു, ടെൻഷൻ കാരണം ഐ ലവ് യു ടൂ എന്ന് മറുപടിയും”; വൈറലായി ബേസിലിന്റെ പ്രസംഗം! appeared first on Express Kerala.

Spread the love

New Report

Close