
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ എസ് യു ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി മന്ത്രി വി. ശിവൻകുട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്.
“ഒരു കാര്യം ഓർക്കണം, ഞങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്കത് താങ്ങില്ല… ഒപ്പമുണ്ട് സഖാവേ..” – വി. ശിവൻകുട്ടി കുറിച്ചു. മന്ത്രിക്കെതിരെയുള്ള കയ്യേറ്റത്തെ രാഷ്ട്രീയമായും ഭരണപരമായും നേരിടുമെന്ന ശക്തമായ സൂചനയാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ നൽകിയത്.
Also Read: കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ മത്സരിക്കും; തിരുവനന്തപുരത്ത് സിറ്റിങ് എംഎൽഎമാരുടെ ‘പടയൊരുക്കം’
വീണാ ജോർജിനെതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധ സംഘർഷത്തിനിടെയാണ് പരിക്ക് പറ്റിയത്. വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനെത്തിയ മന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞതിനെത്തുടർന്നുണ്ടായ തള്ളിക്കയറ്റത്തിൽ മന്ത്രിക്ക് പരിക്കേൽക്കുകയായിരുന്നു. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സുരക്ഷ മറികടന്ന് പ്രതിഷേധക്കാർ മന്ത്രിക്ക് തൊട്ടടുത്തെത്തിയത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ പ്രതിഷേധത്തിനിടയിൽ മന്ത്രി അകപ്പെട്ടുപോവുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായ സംഘർഷാവസ്ഥ പോലീസെത്തിയാണ് നിയന്ത്രിച്ചത്.
The post ‘ഞങ്ങൾ പ്രതികരിച്ചാൽ താങ്ങില്ല’! വീണാ ജോർജിനെതിരായ ആക്രമണത്തിൽ വി. ശിവൻകുട്ടിയുടെ മുന്നറിയിപ്പ് appeared first on Express Kerala.



