loader image
കണ്ണൂരിൽ മന്ത്രിക്കു നേരെ കെഎസ്‌യു ആക്രമണം; വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി

കണ്ണൂരിൽ മന്ത്രിക്കു നേരെ കെഎസ്‌യു ആക്രമണം; വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചു. വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്യാനെത്തിയ മന്ത്രിയെ ടിക്കറ്റ് കൗണ്ടറിന് സമീപം പ്രതിഷേധക്കാർ തടഞ്ഞതോടെയുണ്ടായ ഉന്തും തള്ളിലുമാണ് കൈയ്ക്കും കഴുത്തിനും പരിക്കേറ്റത്.

സംഭവസമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചു. മന്ത്രിയെ ശാരീരികമായി ഉപദ്രവിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അക്രമികളെ തള്ളിപ്പറയാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കിനെ തുടർന്ന് മന്ത്രി നിശ്ചയിച്ചിരുന്ന യാത്രകൾ റദ്ദാക്കുകയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ തേടുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചു.

Also Read: “മന്ത്രിയുടെ മുറിവിനേക്കാൾ വലുതാണ് വിനോദിനിയുടെ വേദന”; വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മന്ത്രിക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു. പോലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ചാണ് കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കയ്യേറ്റം ചെയ്തതെന്ന് എൽഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിൽ മന്ത്രിക്കെതിരെ തുടർച്ചയായ പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നുവെന്നും, ഇത്തരം അക്രമാസക്തമായ സമരമുറകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഭരണപക്ഷം വ്യക്തമാക്കി.

See also  “മന്ത്രിയുടെ മുറിവിനേക്കാൾ വലുതാണ് വിനോദിനിയുടെ വേദന”; വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

The post കണ്ണൂരിൽ മന്ത്രിക്കു നേരെ കെഎസ്‌യു ആക്രമണം; വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി appeared first on Express Kerala.

Spread the love

New Report

Close