loader image
മന്ത്രിക്ക് ഓസ്കാർ കൊടുക്കണം! പരിക്ക് നാടകമെന്ന് കെ എസ് യു നേതാവ് ഫർഹാൻ മുണ്ടേരി

മന്ത്രിക്ക് ഓസ്കാർ കൊടുക്കണം! പരിക്ക് നാടകമെന്ന് കെ എസ് യു നേതാവ് ഫർഹാൻ മുണ്ടേരി

ണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ എസ് യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ മന്ത്രിക്ക് പരിക്കേറ്റെന്ന വാർത്തയെ പരിഹസിച്ച് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി രംഗത്തെത്തി. മന്ത്രിക്ക് പരിക്കേറ്റു എന്നത് വെറും അഭിനയമാണെന്നും ഇതിന് അവർക്ക് ഓസ്കാർ അവാർഡ് നൽകണമെന്നുമാണ് ഫർഹാൻ ഫേസ്ബുക്കിൽ കുറിച്ചത്. രക്തസാക്ഷി പരിവേഷം നേടിയെടുക്കാനായി മന്ത്രി നടത്തുന്ന ഈ നാടകം തികച്ചും ബാലിശമാണെന്നും അദ്ദേഹം ആരോപിച്ചു.

പൂർണ്ണമായും പോലീസ് വലയത്തിലായിരുന്ന മന്ത്രിക്ക് നേരെ യാതൊരുവിധ ദേഹോപദ്രവവും ഉണ്ടായിട്ടില്ലെന്ന് ഫർഹാൻ മുണ്ടേരി വ്യക്തമാക്കി. കെ എസ് യു പ്രവർത്തകർ ജനാധിപത്യപരമായ രീതിയിൽ മാത്രമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസിന്റെ കനത്ത സുരക്ഷയുള്ളപ്പോൾ കയ്യേറ്റം നടന്നു എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ദൃശ്യങ്ങളിൽ കയ്യേറ്റമില്ല, കെ.എസ്.യു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കും; വി.ഡി. സതീശൻ

See also  “ഐ ലവ് യു എന്ന് പറഞ്ഞു, ടെൻഷൻ കാരണം ഐ ലവ് യു ടൂ എന്ന് മറുപടിയും”; വൈറലായി ബേസിലിന്റെ പ്രസംഗം!

അതേസമയം, വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനായി റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രിയെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചാണ് പ്രതിഷേധക്കാർ തടഞ്ഞത്. ഇതിനിടയിലുണ്ടായ തള്ളിക്കയറ്റത്തിൽ മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് യാത്ര റദ്ദാക്കിയ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

The post മന്ത്രിക്ക് ഓസ്കാർ കൊടുക്കണം! പരിക്ക് നാടകമെന്ന് കെ എസ് യു നേതാവ് ഫർഹാൻ മുണ്ടേരി appeared first on Express Kerala.

Spread the love

New Report

Close