
ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ എസ് യു പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിച്ചു. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ ആലപ്പുഴയിലെ വേദികളിൽ കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകർ സതീശനെതിരെ രംഗത്തുവരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. ചേർത്തല, ആലപ്പുഴ ടൗൺ എന്നിവിടങ്ങളിലെ യാത്രാ വേദികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു.
Also Read: ധാർഷ്ട്യത്തിന് തക്കതായ മറുപടി നൽകും; കെ എസ് യുവിനെതിരെ ആഞ്ഞടിച്ച് ഡോ. ആർ. ബിന്ദു
അതേസമയം, കണ്ണൂരിലെ സംഭവത്തിൽ മന്ത്രിക്കെതിരെ കയ്യേറ്റം നടന്നിട്ടില്ലെന്ന നിലപാടിൽ വി.ഡി. സതീശൻ ഉറച്ചുനിന്നു. വെറും മൂന്നോ നാലോ പ്രവർത്തകർ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും അവർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. “എനിക്കെതിരെ പ്രതിഷേധിച്ചോളൂ, അതിൽ കുഴപ്പമില്ല. കേരളത്തെ ഈ അവസ്ഥയിൽ എത്തിച്ചത് ഞാനാണല്ലോ,” എന്ന് അദ്ദേഹം പരിഹസിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും അവ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post സംഘർഷസാധ്യത, വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിച്ചു; ആലപ്പുഴയിൽ കനത്ത പോലീസ് കാവൽ appeared first on Express Kerala.



