loader image
ഐസിസി ടി20 റാങ്കിംഗ്! ഇഷാൻ കിഷൻ ആദ്യ അഞ്ചിൽ; ബുമ്രയുടെ മാസ്മരിക തിരിച്ചുവരവ്

ഐസിസി ടി20 റാങ്കിംഗ്! ഇഷാൻ കിഷൻ ആദ്യ അഞ്ചിൽ; ബുമ്രയുടെ മാസ്മരിക തിരിച്ചുവരവ്

സിസി പുറത്തുവിട്ട ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ മുന്നേറ്റം. ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾ പുരോഗമിക്കവെ, ബാറ്റിംഗിൽ ഇഷാൻ കിഷനും ബൗളിംഗിൽ ജസ്പ്രീത് ബുമ്രയും കരുത്ത് തെളിയിച്ചു.
ലോകകപ്പിലെ ഉജ്ജ്വല ഫോമിന്റെ കരുത്തിൽ ഇഷാൻ കിഷൻ ബാറ്റിംഗ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 176 റൺസ് നേടിയ താരം മൂന്ന് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ലോകകപ്പിൽ നിരാശപ്പെടുത്തിയെങ്കിലും 877 റേറ്റിംഗ് പോയിന്റോടെ അഭിഷേക് ശർമ ഒന്നാം സ്ഥാനം നിലനിർത്തി. അതേസമയം, മോശം പ്രകടനത്തെത്തുടർന്ന് തിലക് വർമ്മ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആറാം സ്ഥാനത്ത് തുടരുന്നു.

ബൗളിംഗിൽ ബുമ്രയുടെ തിരിച്ചുവരവ്

ബൗളിംഗ് റാങ്കിംഗിൽ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ജസ്പ്രീത് ബുമ്ര ആദ്യ പത്തിൽ (എട്ടാം സ്ഥാനം) തിരിച്ചെത്തി. ലോകകപ്പിൽ 10-ൽ താഴെ ശരാശരിയിൽ 7 വിക്കറ്റുകൾ വീഴ്ത്തിയതാണ് ബുമ്രയ്ക്ക് തുണയായത്. ബൗളർമാരുടെ പട്ടികയിൽ വരുൺ ചക്രവർത്തിയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കോർബിൻ ബോഷ് (മൂന്നാം സ്ഥാനം), വെസ്റ്റ് ഇൻഡീസിന്റെ മാത്യു ഫോർഡ് (ഏഴാം സ്ഥാനം) എന്നിവരും റാങ്കിംഗിൽ വലിയ മുന്നേറ്റം നടത്തി.

See also  കുവൈത്തിൽ യുവാക്കൾക്ക് സൈനിക സേവനം നിർബന്ധം! പുതിയ നിയമം എത്തി

Also Read: സച്ചിനോട് ചെയ്തത് തെറ്റ്; 22 വർഷത്തിന് ശേഷം കുറ്റസമ്മതവുമായി സ്റ്റീവ് ബക്നർ

ഓൾറൗണ്ടർമാരും സഞ്ജുവും

ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ മൂന്നാം സ്ഥാനം നിലനിർത്തി. ശിവം ദുബെ ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ അക്സർ പട്ടേൽ 18-ാം സ്ഥാനത്തേക്ക് വീണു. സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് ഓൾറൗണ്ടർമാരിൽ ഇപ്പോൾ ഒന്നാമത്. മലയാളി താരം സഞ്ജു സാംസണ് റാങ്കിംഗിൽ വീണ്ടും തിരിച്ചടി നേരിട്ടു. ആറ് സ്ഥാനങ്ങൾ നഷ്ടമായ സഞ്ജു ഇപ്പോൾ 65-ാം സ്ഥാനത്താണ്.

The post ഐസിസി ടി20 റാങ്കിംഗ്! ഇഷാൻ കിഷൻ ആദ്യ അഞ്ചിൽ; ബുമ്രയുടെ മാസ്മരിക തിരിച്ചുവരവ് appeared first on Express Kerala.

Spread the love

New Report

Close