loader image
‘പ്രതിഛായ’ ചിത്രവുമായി നിവിൻ പോളി! വില്ലൻ ലുക്കിൽ ഷറഫുദ്ദീൻ, ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘പ്രതിഛായ’ ചിത്രവുമായി നിവിൻ പോളി! വില്ലൻ ലുക്കിൽ ഷറഫുദ്ദീൻ, ക്യാരക്ടർ പോസ്റ്റർ പുറത്ത്

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ത്രില്ലർ ചിത്രം ‘പ്രതിഛായ’യുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കണ്ണടയും ഖദറും ധരിച്ച് തീർത്തും വ്യത്യസ്തമായ വില്ലൻ ലുക്കിലാണ് ഷറഫുദ്ദീൻ പോസ്റ്ററിലുള്ളത്. “എല്ലാ ചിത്രങ്ങളും സത്യം പറയുന്നില്ല, ചിലത് അപകടകരമായ ഒരു വിധി മറച്ചുവെക്കുന്നു” എന്ന നിഗൂഢമായ ക്യാപ്ഷനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. നടൻ ബാലചന്ദ്രമേനോൻ തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ അതിശക്തമായ ഒരു കഥാപാത്രവുമായി ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

സമകാലിക കേരള രാഷ്ട്രീയത്തിലെ വിവാദ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്തുവന്ന ട്രെയിലർ നൽകുന്ന സൂചന. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തെ പിടിച്ചുലച്ച സെക്രട്ടേറിയറ്റ് വളയൽ സമരം ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുടെ റഫറൻസുകൾ ചിത്രത്തിലുണ്ട്. നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെയും ആയിരത്തിലേറെ പോലീസുകാരെയും അണിനിരത്തി തിരുവനന്തപുരത്ത് ചിത്രീകരിച്ച സെക്രട്ടേറിയറ്റ് വളയൽ രംഗങ്ങൾ മലയാള സിനിമയിലെ തന്നെ വലിയ മാസ്സ് സീക്വൻസുകളിൽ ഒന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Also Read: കെ-ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടിയിൽ എത്തുന്നത് വമ്പൻ റിലീസുകൾ!

See also  ഡൽഹി ഇനി ‘ഇന്ദ്രപ്രസ്ഥ’? കേരളത്തിന് പിന്നാലെ തലസ്ഥാനത്തും പേര് മാറ്റം ചർച്ചയാകുന്നു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, ആൻ അഗസ്റ്റിൻ, സായ് കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബി. ഉണ്ണികൃഷ്ണൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം വരാനിരിക്കുന്ന പെരുന്നാൾ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലും വിദേശത്തുമായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.

The post ‘പ്രതിഛായ’ ചിത്രവുമായി നിവിൻ പോളി! വില്ലൻ ലുക്കിൽ ഷറഫുദ്ദീൻ, ക്യാരക്ടർ പോസ്റ്റർ പുറത്ത് appeared first on Express Kerala.

Spread the love

New Report

Close