loader image
സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

ലപ്പുറം പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരിമ്പിളിയം സ്വദേശിയായ ഷൗക്കത്തലിയെ (34) പോലീസ് അറസ്റ്റ് ചെയ്തു. തുടക്കത്തിൽ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതിരുന്ന കേസിൽ, പരപ്പനങ്ങാടി മുതൽ രാമനാട്ടുകര വരെയുള്ള വിവിധ ബസ് സ്റ്റാൻഡുകളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. പോലീസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിൽ പരപ്പനങ്ങാടിയിലെ കുപ്പിവളവ് എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ ഷൗക്കത്തലി ഇതിനുമുൻപും സമാനമായ രീതിയിൽ കുട്ടികളെ പീഡിപ്പിച്ചതിന് മേലാറ്റൂർ, പട്ടാമ്പി സ്റ്റേഷനുകളിൽ മൂന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ ശ്യാം, എ.എസ്.ഐ റീന എന്നിവരടക്കം നിരവധി ഉദ്യോഗസ്ഥർ പങ്കാളികളായിരുന്നു.

The post സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ appeared first on Express Kerala.

See also  രാം ചരണിന്റെ തകർപ്പൻ ചുവടുകളുമായി ‘ചന്ദാമാമാ..’; റഹ്മാൻ മാന്ത്രികതയിൽ ‘പെഡ്ഡി’ ഒരുങ്ങുന്നു!
Spread the love

New Report

Close