loader image
വയനാട് പുനരധിവാസം! കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി ഇന്ന് തറക്കല്ലിടും

വയനാട് പുനരധിവാസം! കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി ഇന്ന് തറക്കല്ലിടും

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ കർമ്മം ഇന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവ്വഹിക്കും. മേപ്പാടി കുന്നമ്പറ്റയിൽ നിർമ്മിക്കുന്ന ആദ്യഘട്ടത്തിലെ 50 വീടുകളുടെ പ്രവൃത്തിക്കാണ് ഇന്ന് തുടക്കമാകുന്നത്. എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഓരോ കുടുംബത്തിനുമായി ഒരുങ്ങുന്നത്. ചടങ്ങിൽ പ്രിയങ്ക ഗാന്ധി എംപി, കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ നേതാക്കളും സംബന്ധിക്കും. വയനാട്ടിലെ പരിപാടിക്കു മുൻപായി പേരാവൂരിൽ കർഷകരുമായി രാഹുൽ ഗാന്ധി സംവാദം നടത്തുന്നുണ്ട്.

The post വയനാട് പുനരധിവാസം! കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി ഇന്ന് തറക്കല്ലിടും appeared first on Express Kerala.

Spread the love
See also  കണ്ണൂരിലേത് രാഷ്ട്രീയമല്ല, ശുദ്ധമായ ആഭാസം; കോൺഗ്രസ് അണികളെ കയറൂരി വിടുന്നുവെന്ന് സജി ചെറിയാൻ

New Report

Close