loader image
പ്രണയബന്ധം തകരുന്നത് പ്രേരണക്കുറ്റമാവില്ല; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

പ്രണയബന്ധം തകരുന്നത് പ്രേരണക്കുറ്റമാവില്ല; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

പ്രണയബന്ധം തകരുന്നത് കൊണ്ട് മാത്രം ഒരാളെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് ശിക്ഷിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന അവസ്ഥയിലേക്ക് ഒരാളെ മനഃപൂർവ്വം എത്തിച്ചാൽ മാത്രമേ പ്രേരണക്കുറ്റം നിലനിൽക്കൂ എന്ന് ജസ്റ്റിസ് മനോജ് ജെയിൻ വ്യക്തമാക്കി. മുൻ കാമുകി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

എട്ടു വർഷമായി പ്രണയത്തിലായിരുന്ന പെൺകുട്ടി, പ്രതി മറ്റൊരു വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമാണ് ആത്മഹത്യ ചെയ്തത്. എന്നാൽ, പ്രതി പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിയെ കുറ്റപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കാത്തതും കോടതി ജാമ്യം അനുവദിക്കുന്നതിനായി കണക്കിലെടുത്തു.

The post പ്രണയബന്ധം തകരുന്നത് പ്രേരണക്കുറ്റമാവില്ല; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം appeared first on Express Kerala.

Spread the love
See also  രാം ചരണിന്റെ തകർപ്പൻ ചുവടുകളുമായി ‘ചന്ദാമാമാ..’; റഹ്മാൻ മാന്ത്രികതയിൽ ‘പെഡ്ഡി’ ഒരുങ്ങുന്നു!

New Report

Close