
ലോകമെമ്പാടും ക്യാൻസർ നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ രോഗസാധ്യത കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർ സൗരഭ് സേഥി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിന് ദൈനംദിന ഭക്ഷണത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചറിയാം.
1. മധുരക്കിഴങ്ങ് (പ്രത്യേകിച്ച് പർപ്പിൾ)
മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ എന്ന ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കാനും കോശനാശം തടയാനും സഹായിക്കുന്നു. പർപ്പിൾ മധുരക്കിഴങ്ങ് വൻകുടലിലെ ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
2. മുളപ്പിച്ച പയർവർഗ്ഗങ്ങൾ
മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്ന സൾഫോറാഫെയ്ൻ എന്ന ഘടകം ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. ഇത് ഹൃദയാരോഗ്യത്തിനും മികച്ചതാണ്.
Also Read: ഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? പ്രോട്ടീൻ സമ്പുഷ്ടമായ മഷ്റൂം ഓംലെറ്റ് പരീക്ഷിക്കാം!
3. കിവി പഴം
വിറ്റാമിൻ സി, ഫൈബർ, പോളിഫെനോൾസ് എന്നിവയാൽ സമ്പന്നമാണ് കിവി. ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം ദഹനപ്രക്രിയയെയും കുടലിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
4. ഗ്രീൻ ടീ
ഗ്രീൻ ടീയിലുള്ള എപ്പിഗല്ലോകാടെച്ചിൻ-3-ഗാലേറ്റ് എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് വൻകുടൽ, കരൾ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാനോ മന്ദഗതിയിലാക്കാനോ സഹായിക്കുന്നു.
5. വൻപയർ (നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ)
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ വൻപയർ പോലുള്ള ഭക്ഷണങ്ങൾ വൻകുടൽ ക്യാൻസർ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം വേണ്ട 25-38 ഗ്രാം നാരുകൾ ലഭിക്കാൻ ഇത്തരം പയർവർഗ്ഗങ്ങൾ സഹായിക്കും.
ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവ അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ കോശങ്ങളെ സംരക്ഷിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം! appeared first on Express Kerala.



