
തിരൂർ: പള്ളിയിൽ നമസ്‌കാരത്തിനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഫോൺ വിൽക്കാനായി തിരൂരിലെ മൊബൈൽ ഷോപ്പിൽ എത്തിയപ്പോൾ വ്യാപാരികൾക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് തിരുനാവായ രാങ്ങാട്ടൂർ ജുമാമസ്ജിദിലായിരുന്നു സംഭവം. നമസ്‌കാരത്തിനിടെ ജനലരികിൽ വെച്ചിരുന്ന രാങ്ങാട്ടൂർ സ്വദേശി അബൂബക്കറിന്റെ ഫോണാണ് പ്രതി കവർന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. മോഷണം കഴിഞ്ഞ് രണ്ടാം ദിവസം പ്രതി ഫോൺ വിൽക്കാൻ തിരൂരിലെ കടയിലെത്തി. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ വ്യാപാരികൾ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരൂർ പോലീസ് സ്ഥലത്തെത്തി ഷംസുദ്ദീനെ കസ്റ്റഡിയിലെടുത്തു.
The post നമസ്‌കാരത്തിനിടെ പള്ളിയിൽ മോഷണം; ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി കുടുങ്ങി appeared first on Express Kerala.



