loader image
വികസന പാതയിൽ കേരളത്തിന് കരുത്തായി കെഫോൺ

വികസന പാതയിൽ കേരളത്തിന് കരുത്തായി കെഫോൺ

ധുനിക ലോകത്തിന്റെ ഭാവങ്ങൾ മാറുകയാണ്. രാജ്യങ്ങളുടെ സമ്പൂർണ്ണ പുരോഗതിക്ക് ഡിജിറ്റൽ വികസനം ഇന്ന് കേവലം ഒരു പദപ്രയോഗമല്ല, മറിച്ച് അനിവാര്യ ഘടകമായി മാറിക്കഴിഞ്ഞു. വിവരസാങ്കേതിക വിദ്യയിലുണ്ടായ അത്ഭുതകരമായ കുതിച്ചുചാട്ടവും ഇന്റർനെറ്റ് സേവനങ്ങളുടെ വിസ്മയകരമായ വ്യാപനവുമാണ് ഈ മഹാമാറ്റത്തിന് കാരണമായി പറയേണ്ടത്. വേഗതയേറിയ ഇന്റർനെറ്റ്, 4ജി, 5ജി പോലുള്ള നവീന സാങ്കേതിക വിദ്യകൾ എന്നിവ ആളുകളുടെ ജീവിതശൈലിയിൽ തന്നെ മാറ്റങ്ങൾക്ക് വഴിതെളിച്ചു. ആഗോളതലത്തിൽ ഇന്ത്യൻ ടെലികോം മേഖല കൈവരിക്കുന്ന വളർച്ചയ്ക്ക് ഉത്തമ ഉദാഹരണമാണ് ഇന്ത്യൻ വിപണിയിലെ കുതിച്ചുചാട്ടം. എന്നിരുന്നാലും സൈബർ സുരക്ഷാ പ്രശ്നങ്ങൾ, ഡിജിറ്റൽ വിടവ്, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ തുടങ്ങിയവ സമ്പൂർണ്ണ ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിന് വെല്ലുവിളി ഉയർത്തുന്നവയാണ്. ഈ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് എല്ലാവർക്കും ഇന്റർനെറ്റ് എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞ കേരള സർക്കാർ പദ്ധതിയാണ് കെഫോൺ അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്. കേരള ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ പദ്ധതി എന്ന് വിശേഷിപ്പിക്കാവുന്ന കെഫോൺ രാജ്യത്തെ തന്നെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് സർവീസാണ്.

2023 ൽ പ്രവർത്തനമാരംഭിച്ച ഈ പദ്ധതി തുടക്കത്തിൽ തന്നെ സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യാപകമായി സ്വീകരിക്കപ്പെട്ടു. ഇന്ന് സംസ്ഥാനമൊട്ടാകെ 1,50,000 ത്തിലധികം കണക്ഷനുകൾ നൽകി, ഡിജിറ്റൽ അടിസ്ഥാന സൗകര്യ രംഗത്ത് ശ്രദ്ധേയമായ വളർച്ച കൈവരിച്ചിരിക്കുകയാണ് കെഫോൺ. 2026 നകം രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് അതിവേഗത്തിലാണ് കെഫോൺ മുന്നേറിക്കൊണ്ടരിക്കുന്നത്. ആരംഭിച്ച് ചെറിയ കാലയളവിൽ തന്നെ ഇത്രയും കണക്ഷനുകൾ നൽകാനായത് സർക്കാരിന്റെ പിന്തുണയും കൂട്ടായ പ്രവർത്തനവും കൊണ്ട് നേടിയ ജനസ്വീകാര്യതയുമാണ്. സെക്രട്ടറിയേറ്റടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ കെഫോൺ കണക്ഷനാണ് ഉപയോഗിച്ചുവരുന്നത്. ഇതുവഴി ഇ-ഗവർണൻസ് പോലുള്ള സംവിധാനങ്ങൾ എളുപ്പത്തിലാക്കുന്നതിനും ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ തടസം കൂടാതെ ലഭ്യമാകുന്നതിനും കെഫോൺ വഴിയൊരുക്കുന്നു. വലിയ സാധ്യതകളൂം പ്രതീക്ഷകളുമാണ് കെഫോൺ നവകേരളത്തിനായി മുന്നോട്ട് വെക്കുന്നത്. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത കെഫോൺ, വികസനത്തിന്റെ പുതിയൊരു പാത തന്നെയാണ് ഒരുക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ, വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ളവർക്ക് തുല്യമായി ലഭിക്കുന്നു എന്ന് കെഫോൺ ഉറപ്പാക്കുന്നു.

കെഎസ്ഇബിയും കെഎസ്ഐടിഐഎലും ചേർന്ന് ലോകോത്തര നിലവാരത്തിലുള്ള ഫൈബർ ഒപ്റ്റിക് ശൃംഖലയാണ് കെഫോണിനായി ഒരുക്കിയിരിക്കുന്നത്. 110/220 KV ട്രാൻസ്മിഷൻ ലൈനുകളിലൂടെ സ്ഥാപിച്ച 2,600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം 32,000 കിലോമീറ്ററിലധികം ഫൈബർ കേബിൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് കണക്ഷനുകൾ എല്ലായിടത്തും എത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഈ വെല്ലുവിളികളെയെല്ലാം മറികടക്കാൻ കെഫോണിന് കഴിഞ്ഞു. യാത്ര സൗകര്യങ്ങൾ പോലും പരിമിതമായ മലയോര മേഖലകളിലും വിദൂര പ്രദേശങ്ങളിലും കണക്ഷനുകൾ നൽകാനായി എന്നത് കെഫോൺ ചരിത്രത്തിലെ നാഴികക്കല്ലാണ്.

Also Read: യുദ്ധം തുടങ്ങും മുൻപേ കുഴിച്ചുവെച്ച ശവക്കുഴികൾക്ക് പിന്നിലെ രഹസ്യം! യുദ്ധക്കളത്തിന് മുൻപേ മനസ്സുകളിൽ ഭീതി വിതയ്ക്കുന്ന ഇറാൻ തന്ത്രം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക-സാമൂഹിക വേർതിരിവുകൾ ഇല്ലാതെ എല്ലാവരിലേക്കും കണക്ഷനുകൾ എത്തിക്കുവനാണ് കെഫോൺ ലക്ഷ്യമിടുന്നത്. 1,07,154 ലധികം ഗാർഹിക കണക്ഷനുകൾ 26,998 ലധികം കണക്ഷനുകൾ സർക്കാർ ഓഫീസുകളിലും എന്റർപ്രൈസുകളിലുമടക്കം നൽകാൻ കെഫോണിന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെയും കണക്ഷനുകൾ നൽകിയതിൽ മുന്നിട്ട് നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. കെഫോണിന്റെ ഈ ജൈത്രയാത്രയിൽ എടുത്ത് പറയേണ്ടത് ഓപ്പറേറ്റർമാരുടെ സേവനങ്ങളാണ്. ഓരോ പ്രദേശത്തെയും ഓപ്പറേറ്റർമാർ നൽകുന്നത് മികച്ച രീതിയിലുള്ള സേവനങ്ങൾ കെഫോണിന്റെ വളർച്ചയിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. കൂടാതെ ഉപഭോക്താക്കൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും കെഫോണിന്റെ സവിശേഷതകളിൽ ഒന്നാണ്.

See also  അപകടത്തിൽപ്പെട്ടവരെ സഹായിക്കാം, 25,000 രൂപ സമ്മാനം നേടാം; ഡൽഹിയിൽ പുതിയ പദ്ധതി

ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ സുതാര്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് ലഭ്യമാക്കാനായി ആരംഭിച്ച ഈ പദ്ധതി രാജ്യത്തെ തന്നെ ആദ്യ സർക്കാർ ഉടമസ്ഥതയിലുള നെറ്റുവർക്കാണ്. രാജ്യത്തിൻറെ തന്നെ അഭിമാനമായി കേരളത്തെ ഉയർത്താൻ കഴിയുന്ന ഈ പ്രൊജക്ടിൽ ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.

കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് പുറമെ, സ്വകാര്യ ടെലികോം കമ്പനികൾക്കു പോലും എത്തിപ്പെടാൻ പ്രയാസമായ ദൂരപ്രദേശങ്ങളിലേക്കും ഫൈബർ ശൃംഖല വ്യാപിപ്പിച്ച് വിശ്വാസ്യതയുള്ള ഇന്റർനെറ്റ് സേവനം ഉറപ്പാക്കി ഡിജിറ്റൽ വിഭജനത്തെ കുറയ്ക്കുന്നതിൽ കെഫോൺ നിർണായക പങ്ക് വഹിക്കുന്നു. ആശയവിനിമയ സൗകര്യങ്ങൾ പരിമിതമായിരുന്ന മേഖലകളിൽ പോലും കണക്റ്റിവിറ്റി എത്തിച്ചുകൊണ്ട്, ജനങ്ങളുടെ ജീവിതത്തിലും ഡിജിറ്റൽ പങ്കാളിത്തത്തിലും വലിയ മാറ്റം സൃഷ്ടിക്കാൻ കെഫോണിന് കഴിഞ്ഞിട്ടുണ്ട്.. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ പല പ്രദേശങ്ങളിലും ഈ ഒരവസ്ഥ നിലനിൽക്കുന്നുണ്ട്. ഡിജിറ്റൽ വിഭജനം ഒഴിവാക്കി കേരളത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുന്നതിനും കെഫോൺ ശ്രമിക്കുന്നു. ഇതിനുദാഹരണമാണ് കണക്ടിംഗ് ദി അൺകണക്ടഡ് പോലുള്ള കെഫോണിന്റെ പദ്ധതികൾ. ഇതുവഴി അട്ടപ്പാടി ,പേര്യ 34 പോലുള്ള പ്രദേശങ്ങളിലും മറ്റും കണക്ഷനുകൾ എത്തിക്കാൻ കെഫോണിന് കഴിഞ്ഞിട്ടുണ്ട്. കെഫോൺ പദ്ധതിയിലൂടെ സംസ്ഥാനത്തെ 14 ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനും എല്ലാ പ്രദേശങ്ങളിലേക്കും ഒരു പോലെ വ്യത്യസ്തതകളില്ലാതെ കണക്ഷനുകൾ എത്തിക്കാനും കെഫോൺ വഴി സാധിക്കുന്നു.

Also Read: അജയ്യമായ അമേരിക്കൻ കരുത്തിന് ‘പണി’ കിട്ടിയത് ഉള്ളിൽ നിന്ന്; യുഎസ്എസ് ജെറാൾഡ് ഫോർഡിലെ നാണംകെട്ട തകരാറുകൾ

2022 ജൂലൈയിലാണ് അടിസ്ഥാന സേവന സൗകര്യങ്ങൾ നൽകുന്നതിനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് കെഫോണിന് ലഭിച്ചത്. പിന്നീട് ഐഎസ്പിബി (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ – കാറ്റഗറി ബി) ലൈസന്‍സും ദേശീയ തലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പിഎ (ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ – കാറ്റഗറി എ) ലൈസന്‍സും കെഫോൺ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെവിടേയും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കെഫോണിന് കഴിയും. ദീർഘവീക്ഷണവും ഉയർന്ന നിലവാരമുള്ള ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയും ശക്തമായ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറും കെഫോണിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ബാക്ക്ബോൺ ആയി മാറ്റാൻ സഹായിച്ചിട്ടുണ്ട്. കൂടാതെ വളരെ വിപുലമായ നെറ്റ്‌വർക്ക് സംവിധാനങ്ങൾ കെഫോണിനുണ്ട്. മറ്റ് ഐഎസ്പികളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്ക് കെഫോണിന്റേതാണ്.

കേവലമൊരു ഇന്റർനെറ്റ് കണക്ഷൻ മാത്രമായി ഒതുങ്ങാതെ വിനോദമേഖലയിലും ഒടിടി സേവനങ്ങൾ ലഭ്യമാക്കികൊണ്ട് കെഫോൺ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കെഫോൺ ഒടിടി സേവനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. 29 ഒടിടി പ്ലാറ്റ്‌ഫോമുകളും 350-ലധികം ഡിജിറ്റൽ ടിവി ചാനലുകളും ഉൾപ്പെടുന്ന കെഫോൺ ഒടിടി സേവനങ്ങൾ 444 രൂപ മുതലുള്ള പാക്കേജുകളിൽ ലഭ്യമാണ്. സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നീ അഞ്ച് വ്യത്യസ്ത പാക്കേജുകൾ കെഫോൺ ഒ.ടി.ടിയിൽ ലഭ്യമാകുന്നുണ്ട്. 3 മാസം, 6 മാസം, 1 വർഷം തുടങ്ങിയ പാക്കേജുകളാണ് കെഫോൺ ഒടിടിയിൽ ലഭ്യമാക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ ഫൈവ് മുതലായവ ഉൾപ്പെടുന്നതാണ് കെഫോൺ ഒടിടി.

കെഫോൺ വിവിധ പ്ലാനുകളിൽ ലഭ്യമാണ്. 299 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളാണ് കെഫോണിനുള്ളത്. മാസം 20 എംബിപിഎസിൽ 1000 ജിബിയാണ് 299 രൂപയ്ക്ക് ലഭിക്കുന്നത്. കൂടാതെ 349 രൂപയുടെ പ്ലാനിൽ 3000 ജിബി 30 എംബിപിഎസ് വേഗതയിൽ ലഭ്യമാകും. 399 രൂപ, 449 രൂപ, 499 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നിങ്ങനെയാണ് മറ്റ് പ്ലാനുകൾ.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്റർനെറ് പെനട്രേഷൻ ഉള്ള സംസ്ഥാനമാണ് കേരളം. മാത്രമല്ല വിദ്യാഭ്യാസം,ആരോഗ്യം,തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും ഇന്റർനെറ് ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. കെഫോണിന്റെ ലക്ഷ്യവും പ്രവർത്തനങ്ങളും മറ്റു സംസ്ഥാനങ്ങളും ഉറ്റു നോക്കുന്നവയാണ്. മറ്റു സംസ്ഥാനങ്ങളും കേരളത്തിന്റെ പാതയിലൂടെ തങ്ങളുടെ ജനങ്ങൾക്ക് സുതാര്യവും വേഗതയേറിയതുമായ ഇന്റർനെറ് ലഭ്യമാക്കാൻ ശ്രമങ്ങൾ തുടങ്ങി എന്നുള്ളതിന്റെ ഉദാഹരണമാണ് തമിഴ്‌നാട് സർക്കാർ പ്രതിനിധികൾ കെഫോൺ ഓഫീസ് സന്ദർശിക്കുകയും കെഫോണിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തത്.

See also  സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് പവന് 640 രൂപ കുറഞ്ഞു, ആശ്വാസത്തിൽ ഉപഭോക്താക്കൾ

Also Read: ഹിറ്റ്‌ലർ ഭയന്ന ആ ഇന്ത്യൻ സുന്ദരി! തോക്കിന് മുന്നിലും തലകുനിക്കാത്ത മൈസൂർ രാജകുമാരി

ഇന്റർനെറ്റ് സേവനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനായി കെഫോൺ നടത്തിയ ഏറ്റവും പുതിയ സാങ്കേതിക അപ്‌ഗ്രേഡാണ് മെറ്റാ കാഷിംഗ്. കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിൽ സ്ഥാപിച്ച ഈ സംവിധാനം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ്സ് വളരെ വേഗത്തിൽ ലഭ്യമാക്കുകയും ഇതിലൂടെ വീഡിയോകളുടെ ഗുണമേന്മ മെച്ചപ്പെടുകയും, റീൽസ്, പോസ്റ്റുകൾ തുടങ്ങിയവ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അപ്ലോഡ് ചെയ്യുന്നതിനും സാധ്യമായി. ഡാറ്റാ ലാറ്റൻസി കുറയുന്നതിനാൽ പേജുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യുവാനും കഴിയുന്നു. വലിയ തോതിലുള്ള നെറ്റ്‌വർക്ക് ട്രാഫിക്, ഇന്റർനാഷണൽ ബാൻഡ്‌വിഡ്ത്ത് ഉപയോഗം എന്നിവ കുറയ്ക്കാനും ഇതിലൂടെ കൂടുതൽ സ്ഥിരതയോടെയും, വേഗതയേറിയതുമായ ഇന്റർനെറ്റ് അനുഭവം ലഭ്യമാക്കുവാനും കെഫോണിനു കഴിഞ്ഞു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം തന്നെ കെഫോൺ കണക്ഷനുകൾ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. അങ്കണവാടികളിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിലൂടെ കുരുന്നുകൾക്ക് ഡിജിറ്റൽ വിസ്മയത്തിന്റെ പുതിയൊരു ലോകം തന്നെ തുറന്നു കൊടുക്കുന്നതിന് സാധിക്കുന്നു. വിദ്യാലയങ്ങളിലേക്ക് വരുമ്പോൾ ഡിജിറ്റൽ ക്ലാസ് മുറികളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന അറിവിന്റെ ലോകവും പുതു തലമുറയെ ഡിജിറ്റൽ വികസനത്തിന്റെ ഭാഗമാക്കി മാറ്റുന്നു. ആരോഗ്യ മേഖലയിലും കെഫോൺ സജീവമാണ്. കണക്ഷനുകൾ ലഭിച്ചതോടെ ആരോഗ്യമേഖല ഡിജിറ്റലൈസായി മാറുകയും ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പമാവുകയും ചെയ്തു

കെഫോൺ എന്നത് ഒരു ടെലികോം സേവനദാതാവിന്റെ പേരിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് അത് ഒരു സാമൂഹിക മാറ്റത്തിന്റെ പ്രതീകമാണ്. ഡിജിറ്റൽ വിഭജനം ഇല്ലാതാക്കി ഓരോ വീടിനും, ഓരോ വിദ്യാലയത്തിനും, ഓരോ സർക്കാർ സ്ഥാപനത്തിനും ഇന്റര്നെറ് ഒരേ വേഗതയിലും സുതാര്യതയിലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കെഫോൺ മുന്നേറിക്കൊണ്ടിരിക്കുന്നത്. സൗജന്യ കണക്ഷനുകൾ മുതൽ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ വരെ അവതരിപ്പിച്ചുകൊണ്ട്, സാമൂഹിക–സാമ്പത്തിക വ്യത്യാസങ്ങൾ മറികടക്കാനുള്ള ശ്രമമാണ് ഈ പദ്ധതി.

അതിവേഗ ഇന്റർനെറ്റ് സൗകര്യം സാധാരണക്കാരന്റെ വിരൽത്തുമ്പിലെത്തുമ്പോൾ അത് വെറുമൊരു കണക്ഷൻ മാത്രമല്ല, മറിച്ച് പുതിയൊരു ലോകത്തേക്കുള്ള വാതിലാണ്. മലയോര പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും ചെറുകിട സംരംഭകർക്കും കെ.ഫോൺ നൽകുന്ന കരുത്ത് ചെറുതല്ല. പ്രതിബന്ധങ്ങൾ ഏറെയുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്ത് ഡിജിറ്റൽ കേരളം എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കെഫോണിലൂടെ കുറയുന്നു ചുരുക്കത്തിൽ, ഇന്റർനെറ്റ് എന്നത് എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണെന്ന് കെഫോൺ തെളിയിക്കുന്നു. സാങ്കേതികവിദ്യയുടെ ഗുണങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കും ലഭ്യമാക്കുന്നതിലൂടെ കേരളത്തിന്റെ ഡിജിറ്റൽ മുഖഛായ തന്നെ മാറുകയാണ്. വരും തലമുറയ്ക്ക് ഇത് വലിയൊരു മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. മാത്രമല്ല ഇതിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച കേരളത്തെ ഭാവിയിൽ രൂപപ്പെടുത്തുന്നതിനുള്ള ശക്തമായ അടിത്തറ സൃഷ്ടിക്കാനും സർക്കാരിന് കഴിയും.
മൂന്ന് രീതിയില്‍ കെഫോണ്‍ കണക്ഷന്‍ ലഭ്യമാകും.

1800 570 4466 എന്ന ടോൾ-ഫ്രീ നമ്പറിൽ വിളിക്കുകയോ പ്ലേ സ്റ്റോറിലൂടെയോ ആപ്പ് സ്റ്റോറിലൂടെയോ EnteKFON ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത്, ഫോൺ നമ്പറും പേരും നൽകി രജിസ്റ്റർ ചെയ്തോ കെഫോൺ കണക്ഷന് അപേക്ഷിക്കാവുന്നതാണ്. www.kfon.in എന്ന വെബ്സൈറ്റ് വഴിയും അപേക്ഷ നൽകാനാകും. കെഫോൺ പ്ലാനുകളും ഓഫറുകളും അറിയാനായി, കെഫോൺ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ, അല്ലെങ്കിൽ 90616 04466 വാട്‌സ്ആപ്പ് നമ്പറിൽ “KFON Plans” എന്ന് മെസേജ് അയച്ചോ വിവരങ്ങൾ ലഭ്യമാക്കാം.

The post വികസന പാതയിൽ കേരളത്തിന് കരുത്തായി കെഫോൺ appeared first on Express Kerala.

Spread the love

New Report

Close