loader image
സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് പവന് 640 രൂപ കുറഞ്ഞു, ആശ്വാസത്തിൽ ഉപഭോക്താക്കൾ

സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് പവന് 640 രൂപ കുറഞ്ഞു, ആശ്വാസത്തിൽ ഉപഭോക്താക്കൾ

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ പവന് 160 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വില വീണ്ടും താഴേക്ക് പതിക്കുകയായിരുന്നു. ഉച്ചയ്ക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം പവന് 480 രൂപ കൂടി കുറഞ്ഞതോടെ ഇന്ന് ആകെ 640 രൂപയുടെ ഇടിവാണ് വിപണിയിലുണ്ടായത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,18,080 രൂപയും ഗ്രാമിന് 14,760 രൂപയുമാണ് നിരക്ക്. രാവിലെ ഗ്രാമിന് 14,820 രൂപയായിരുന്ന വില ഉച്ചയോടെ 60 രൂപ കൂടി കുറഞ്ഞത് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമായി.

അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 285 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണ്ണവില. രാജ്യാന്തര വിപണിയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുദ്ധസാഹചര്യങ്ങളും കാരണം നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറ്റിയതായിരുന്നു വില മുൻപ് റെക്കോർഡ് ഉയരത്തിലെത്തിച്ചത്. എന്നാൽ നിലവിൽ ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വിലയിൽ നേരിയ കുറവ് പ്രകടമാകുന്നത് ആഭരണ പ്രേമികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

See also  മന്ത്രി വീണാ ജോർജിന് ആശ്വാസം; നിലവിൽ നൽകുന്ന ചികിത്സ തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ്

The post സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് പവന് 640 രൂപ കുറഞ്ഞു, ആശ്വാസത്തിൽ ഉപഭോക്താക്കൾ appeared first on Express Kerala.

Spread the love

New Report

Close