loader image
പക്ഷിപ്പനി ഭീതി! ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം

പക്ഷിപ്പനി ഭീതി! ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം

ന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സൗദി അറേബ്യ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. വിവിധ രാജ്യങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഈ കർശന നടപടി സ്വീകരിച്ചത്. ഇന്ത്യയെക്കൂടാതെ മറ്റ് 16 രാജ്യങ്ങളിലെ ചില പ്രത്യേക പ്രവിശ്യകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും നിയന്ത്രണമുണ്ട്.

അതേസമയം, അന്റാർട്ടിക്കയിലെ വന്യജീവികൾക്കിടയിൽ അതീവ മാരകമായ പക്ഷിപ്പനി പടരുന്നതായി ഗവേഷകർ മുന്നറിയിപ്പ് നൽകി. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് ചിലിയൻ ഗവേഷകനായ വിക്ടർ നീര വ്യക്തമാക്കി. സമുദ്രപക്ഷികളിൽ കണ്ടെത്തിയ ഈ വൈറസ് വകഭേദം ദിവസങ്ങൾക്കുള്ളിൽ ഒരു പ്രദേശത്തെ ഭൂരിഭാഗം ജീവികളെയും ചത്തൊടുക്കാൻ ശേഷിയുള്ളതാണ്. നിലവിൽ 900 കിലോമീറ്ററോളം തീരപ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

The post പക്ഷിപ്പനി ഭീതി! ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം appeared first on Express Kerala.

See also  “കയ്യേറ്റം അവാസ്തവം, മന്ത്രിയുടേത് രക്തസാക്ഷി പരിവേഷത്തിനുള്ള നീക്കം”: അലോഷ്യസ് സേവ്യർ
Spread the love

New Report

Close