
ദുബായിലെ പൊതു പാർക്കിങ് മേഖലയിൽ നിരക്കുകൾ വർധിപ്പിക്കാനുള്ള നീക്കവുമായി പാർക്കിങ് മാനേജ്‌മെന്റ് കമ്പനിയായ ‘പാർക്കിൻ’. പാർക്കിങ് ഫീസിലും സീസണൽ കാർഡുകളുടെ നിരക്കിലും ഘടനയിലും മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കമ്പനി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് (ആർടിഎ) ഔദ്യോഗിക ശുപാർശ നൽകി. ആർടിഎയുടെ പരിശോധനയ്ക്ക് ശേഷം ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ കൂടി അംഗീകാരം നൽകിയാൽ നഗരത്തിലെ ശരാശരി പാർക്കിങ് നിരക്കുകളിൽ വർധനവുണ്ടാകും. കൂടുതൽ ശാസ്ത്രീയമായ രീതിയിൽ ഫീസ് ക്രമീകരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ ദുബായിലെ ശരാശരി മണിക്കൂർ പാർക്കിങ് നിരക്ക് 3.03 ദിർഹമാണ്. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇതിനു മുൻപ് നിരക്ക് വർധനയുണ്ടായത്. പുതിയ പരിഷ്കരണങ്ങൾ ഉപയോക്താക്കൾക്കും കമ്പനിക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് പാർക്കിൻ അധികൃതരുടെ വിശദീകരണം. അതോടൊപ്പം തന്നെ, 2026-ഓടെ ദുബായിൽ 5,500 മുതൽ 7,500 വരെ പുതിയ പാർക്കിങ് ഇടങ്ങൾ കൂടി സജ്ജമാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. വരും ദിവസങ്ങളിൽ ആർടിഎയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് വാഹന ഉടമകൾ.
The post ദുബായിൽ പാർക്കിങ് നിരക്ക് കൂടിയേക്കും? പരിഷ്കരണത്തിനായി ആർടിഎയ്ക്ക് അപേക്ഷ നൽകി പാർക്കിൻ appeared first on Express Kerala.



